Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപട്ടാപ്പകൽ കാർ...

പട്ടാപ്പകൽ കാർ തട്ടിയെടുത്ത് 98 ലക്ഷം കവർന്നു

text_fields
bookmark_border
മുണ്ടൂർ: തമിഴ്നാട് സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ച കാർ തട്ടിയെടുത്ത്​ 98 ലക്ഷം രൂപ കവർന്നശേഷം കാർ ഉപേക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചക്ക്​ 12ന്​ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വേലിക്കാട്ട് പാലത്തിലാണ് സംഭവം. ചെന്നൈയിൽനിന്ന് വന്ന ബഷീർ (46), ദമീൻ (42), അമീൻ (52) എന്നിവരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. രണ്ട് കാറുകളിലായി വന്ന കവർച്ച സംഘം ഇവരുടെ വാഹനത്തിന്​ മുമ്പിൽ ഒരു കാർ കുറുകെയിട്ട് തടഞ്ഞു. മറ്റൊരു കാർ പിറകെ നിർത്തി. യാത്രക്കാരെ ബലമായി പിടിച്ചിറക്കി മർദിച്ചശേഷം കാർ തട്ടിയെടുക്കുകയായിരുന്നു. മേലാറ്റൂർ സ്വദേശിക്ക് കൊണ്ടുപോവുന്ന പണമാണ് കവർന്നത്. കോങ്ങാട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. തട്ടിയെടുത്ത കാർ കോട്ടായിക്കടുത്ത് തോലന്നൂർ ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ ശനിയാഴ്ച കണ്ടെത്തി. കാർ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story