Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറെയിൽവേ...

റെയിൽവേ സ്റ്റേഷനിൽനിന്ന് 9.1 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
പാലക്കാട്: പാലക്കാട് ജങ്​ഷൻ . ഞായറാഴ്ച രാവിലെ എത്തിയ ധൻബാദ്- ആലപ്പുഴ എക്​സ്​പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് ബാ​ഗുകളിലായി സീറ്റിനടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പാലക്കാട്‌ ആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും പാലക്കാട്‌ എക്​സൈസ് റേഞ്ചും ചേർന്നായിരുന്നു പരിശോധന. ജനുവരിയിൽ മാത്രം ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആർ.പി.എഫ് എസ്.ഐ എ.പി. ദീപക്, എക്​സൈസ്​ റേഞ്ച് ഇൻസ്‌പെക്ടർ ശ്രീനിവാസൻ, ആർ.പി.എഫ് എ.എസ്.ഐമാരായ കെ. സജു, സജി ആഗസ്റ്റിൻ, കോൺസ്റ്റബിൾ വി. സവിൻ, എക്​സ്​​സൈസ് പ്രിവന്റിവ് ഓഫിസർ ഷാജു, സിവിൽ എക്​സൈസ് ഓഫിസർമാരായ നൗഫൽ, വിനീത്, സാനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story