Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവില്‍പ്പനക്കായി...

വില്‍പ്പനക്കായി കടത്തിയ 80 ലിറ്റര്‍ വിദേശമദ്യം പിടികൂടി

text_fields
bookmark_border
വില്‍പ്പനക്കായി കടത്തിയ 80 ലിറ്റര്‍ വിദേശമദ്യം പിടികൂടി
cancel
വില്‍പനക്കായി കടത്തിയ 80 ലിറ്റര്‍ വിദേശമദ്യം പിടികൂടി മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്ക് വില്‍പനക്കായി ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 80 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിതവിദേശ മദ്യം എക്​സൈസ്​ പിടികൂടി. ഇതിന്​ എഴുപതിനായിരം രൂപ വിലമതിക്കും. സംഭവവുമായി ബന്ധപ്പെട്ട് കോട്ടോപ്പാടം അരിയൂര്‍ കൊടുന്നോട്ടില്‍ വീട്ടില്‍ ബഷീറിനെ (46) അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡില്‍ തെങ്കര കള്ളുഷാപ്പിന് മുന്നില്‍ ഇന്നലെ പുലർച്ച മണ്ണാര്‍ക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാലഗോപാലന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യകടത്ത് പിടികൂടിയത്. കാഞ്ഞിരം ബെവ്‌കോ ഔട്ട്‌ലറ്റില്‍നിന്ന്​ പലതവണകളായി വാങ്ങിവെച്ച മദ്യം കള്ളമല ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ട് പോവുകയായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫോട്ടോ pew mnrkd 2 പിടിച്ചെടുത്ത വിദേശ മദ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story