Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാഞ്ഞിരപ്പുഴയിൽ 55...

കാഞ്ഞിരപ്പുഴയിൽ 55 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

text_fields
bookmark_border
കാഞ്ഞിരപ്പുഴയിൽ 55 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
cancel
കാഞ്ഞിരപ്പുഴ: ഗ്രാമപഞ്ചായത്തിലെ പൂഞ്ചോല പാമ്പൻതോട്, ഇരുമ്പകച്ചോല-വെള്ളത്തോട് ആദിവാസി കോളനികളിലെ 55 കുടുംബങ്ങളെ മുണ്ടക്കുന്ന് ഹോളി ഫാമിലി സ്കൂൾ, പുളിക്കൽ ജി.യു.പി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണിത്. മൂന്ന് ദിവസം നീണ്ട കഠിന യത്നത്തിലൂടെയാണ് സുരക്ഷ ദൗത്യം പൂർത്തിയാക്കിയത്. മൊത്തം 166 പേരാണ് ക്യാമ്പുകളിലുള്ളത്. ക്യാമ്പിലേക്ക് മാറി താമസിക്കുന്നതിന് കോളനിവാസികളിൽ പലരും വിമുഖത കാണിച്ചിരുന്നു. കാര്യങ്ങൾ ബോധിപ്പിച്ച് അനുനയത്തിലൂടെയാണ് എല്ലാവരെയും മാറ്റി പാർപ്പിച്ചത്. നടക്കാൻ പറ്റാത്തവരെ ദുർഘട കാട്ടുപാതകൾ താണ്ടി മൂന്ന് കിലോമീറ്റർ ദൂരം തോളിലേറ്റിയാണ് താഴെയെത്തിച്ചത്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. പ്രദീപ്, വാർഡ് മെമ്പർമാരായ ഷാജഹാൻ, ഷിബി കുര്യൻ, പ്രകാശൻ, ശശിമോൻ, ജോബി, ഉമ്മർ, ജിനേഷ്, ഫയർ ആൻഡ്​ റെസ്ക്യൂ ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, വൈ.എഫ്.സി. ചിറക്കൽപ്പടി, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കോളനിക്കാരെ മാറ്റി പാർപ്പിച്ച ശേഷം മലവെള്ളപ്പാച്ചിലുണ്ടായി. കാര്യമായ നാശ നഷ്​ടങ്ങൾ ഉണ്ടായിട്ടില്ല. പടം) KL KD Kanjirapuzha 1 പാമ്പൻതോട് കോളനിയിലെ വയോധികയെ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കുന്ന രക്ഷാപ്രവർത്തകർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story