Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപട്ടാമ്പിയില്‍ 3.74...

പട്ടാമ്പിയില്‍ 3.74 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

text_fields
bookmark_border
പട്ടാമ്പി: എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. വിളയൂര്‍ കരിങ്ങനാട് കൊടക്കാട്ടു പറമ്പില്‍ തഹ്‌സിന്‍ ഹംസയെ(23)യാണ്​ 3.74 ഗ്രാം മയക്കുമരുന്നുമായി പട്ടാമ്പി സബ്​ ഇന്‍സ്‌പെക്ടര്‍ ബിന്ദുലാല്‍ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്ന്​ വിൽപനക്കായി കൊണ്ടുവന്നതാണ് ലഹരി മരുന്ന്. രഹസ്യ വിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവില്‍ ദിവസങ്ങളോളം താമസിച്ച് ലഹരിമരുന്നുമായി നാട്ടിലെത്തി വിൽപന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്​ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story