Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമധുവിന്റെ...

മധുവിന്റെ കുടുംബത്തിന്​ ഭീഷണി; 36 ലക്ഷം രൂപയുമായി പ്രതിയുടെ ഡ്രൈവർ അറസ്റ്റില്‍

text_fields
bookmark_border
അഗളി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. മധുവിന്റെ സഹോദരി സരസുവിനെ ഭീഷണിപ്പെടുത്തിയ ഷിഫാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ചിണ്ടക്കിയിലെ ഒറ്റമൂലി ചികിത്സകേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തില്‍നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മധു വധക്കേസിലെ പ്രതിയായ അബ്ബാസിന്റെ ഡ്രൈവറാണ് ഷിഫാന്‍. പിടിയിലായ സമയത്ത് പ്രതിയുടെ കൈവശം 36 ലക്ഷം രൂപ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മതിയായ രേഖകളില്ലാത്തതിനാൽ പണം പിടികൂടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനെത്തിച്ച പണമാണിതെന്നാണ് സംശയം. പ്രതികള്‍ സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും മധുവിന്റെ കുടുംബം നേരത്തേ ആരോപിച്ചിരുന്നു. pkg shifan ഷിഫാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story