Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 5:38 AM IST Updated On
date_range 4 Feb 2021 5:38 AM ISTസ്വർണവില കുറഞ്ഞു; പവന് 35,800
text_fieldsbookmark_border
മലപ്പുറം: സംസ്ഥാനത്ത് സ്വർണവില താഴോട്ട്. ബുധനാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,800 രൂപയിലെത്തി. 4475 രൂപയാണ് ഗ്രാം വില. ആഗസ്റ്റ് ഏഴിന് 42,000 രൂപ പവന് വിലയുണ്ടായിരുന്ന സ്വർണം ആറുമാസത്തിനിടെ 6200 രൂപ കുറഞ്ഞു. ഇൗ മാസം ഒന്നിന് പവന് 36,800 രൂപയായിരുന്നു. മൂന്നു ദിവസത്തിനിെട 1000 രൂപയാണ് കുറഞ്ഞത്. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഇറക്കുമതിച്ചുങ്കം കുറച്ചതിനാലും അന്താരാഷ്ട്ര വിലയിലുണ്ടായ കുറവും രൂപ കരുത്തായതുമാണ് വില കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര വില 20 ഡോളർ കുറഞ്ഞ് 1840 ഡോളറിലും രൂപയുടെ വിനിമയനിരക്ക് 72.98ലുമെത്തി. ഇറക്കുമതിച്ചുങ്കം കുറച്ചതുവഴി 100 രൂപയിൽ താഴെ മാത്രമേ വില കുറഞ്ഞിട്ടുള്ളൂവെന്നും വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story