Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ലയിൽ 343 പേര്‍ക്ക്...

ജില്ലയിൽ 343 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ ശനിയാഴ്​ച 343 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 46 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 296 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 300 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 3667 പരിശോധന നടത്തിയതിലാണ് 343 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 9.35 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. -------------------- 54 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ പാലക്കാട്: പാലക്കാട് എക്സൈസ് സർക്കിൾ, എക്സൈസ് സ്പെഷൽ സ്ക്വാഡ് ടീമുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചിക്കോട് നരകംപള്ളി പാലത്തിനു സമീപം കാറിൽ കടത്താൻ ശ്രമിച്ച 54 കിലോ ഉണക്ക കഞ്ചാവ് പിടികൂടി. മലപ്പുറം ജില്ലക്കാരായ രഞ്ജിത്ത്, ഷിഹാബ് എന്നിവരെ അറസ്​റ്റ്​ ചെയ്​തു. 10 കിലോമീറ്ററോളം പിന്തുടർന്നാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ്, എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി. സന്തോഷ് കുമാർ, എക്സൈസ് പ്രിവിൻറിവ് ഓഫിസർമാരായ എൻ. സന്തോഷ്, എ. ജയപ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജി. ഷിജു, എ. ഫൈസൽ റഹിമാൻ, ബി. ഷൈബു, ആർ. സുഭാഷ്, ശരവണൻ, ആർ. രാജേഷ്, ആർ. ഉദയൻ, പി.എച്ച് പ്രത്യൂഷ്, എക്സൈസ് ഡ്രൈവർമാരായ കെ. കണ്ണദാസൻ, ജി. അനിൽകുമാർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. p3 excise കഞ്ചാവുമായി പിടിയിലായ രഞ്ജിത്ത്, ഷിഹാബ് എന്നിവർ എക്​സൈസ്​ സംഘത്തോടൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story