Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:40 AM IST Updated On
date_range 19 Dec 2021 5:40 AM ISTവാർഷികം: 33 കോടിയുടെ പദ്ധതികൾ നടപ്പാക്കുെമന്ന് കിംസ് അൽശിഫ
text_fieldsbookmark_border
പെരിന്തൽമണ്ണ: 33 വർഷം പിന്നിടുന്ന കിംസ് അൽശിഫ ആശുപത്രിയുടെ വാർഷിക ഭാഗമായി മൂന്നുവർഷം കൊണ്ട് 33 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 22 ന് വൈകീട്ട് 4.30 ന് ശിഫ കൺവെൻഷൻ സൻെററിൽ നടൻ ജയസൂര്യ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം െചയ്യും. സൗജന്യ ചികിൽസ, കാൽ നഷ്ടപ്പെട്ടവർക്ക് സൗജന്യ കൃത്രിമ കാൽ, സൗജന്യ ഇൻഷൂറൻസ് പരിരക്ഷ, ആദിവാസി, യുവജന, വിദ്യാർഥി സ്ത്രീ സുരക്ഷ പദ്ധതികൾ, പ്രകൃതി സംരക്ഷണം, സുരക്ഷാ ട്രയിനിങ് തുടങ്ങിയ പദ്ധതികളുടെ പ്രഖ്യാപനവും നടത്തും. സമ്പൂർണ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ കേന്ദ്രവും തുറക്കും. വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാർ, സാമൂഹി- ആരോഗ്യ പ്രവർത്തകർ എന്നിവരെ ആദരിക്കും. വിവിധയിന കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ ഡോ. പി. ഉണ്ണീൻ, ചീഫ് ഒാപറേറ്റിങ് ഒാഫിസർ കെ.സി.പ്രിയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.യഹ് യ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story