Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാഹന നികുതി കുടിശ്ശിക:...

വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

text_fields
bookmark_border
വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ പാലക്കാട്: വാഹന നികുതി കുടിശ്ശികയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി മേഖല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. 2016 മാര്‍ച്ച് 31 വരെയോ അതിന് മുമ്പോ നികുതിയടച്ച വാഹന ഉടമകള്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. വാഹന നികുതിയുടെ ജപ്തി നടപടികള്‍ നേരിടുന്നവരും വാഹനം വിറ്റ് പോയിട്ട് പേരുമാറാതെ കിടക്കുന്ന വാഹന ഉടമകള്‍ക്കും ഇത്തരത്തില്‍ നികുതിയടച്ച് ബാധ്യത ഒഴിവാക്കാം. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാല് വര്‍ഷത്തെ കുടിശികയുടെ 30 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 40 ശതമാനവും അടച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ അതത് ആര്‍.ടി.ഒ ഓഫിസില്‍ ലഭിക്കും. -------------------- സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പുതുക്കാന്‍ അവസരം പാലക്കാട്: ജില്ല എംപ്ലോയ്​മെന്‍റ്​ ഓഫിസ് മുഖേന 2000 ജനുവരി ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ച് രജിസ്ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഏപ്രില്‍ 30 വരെ www.employment.kerala.gov.in ലെ സ്പെഷല്‍ റിന്യൂവല്‍ ഓപ്ഷനിലൂടെ പുതുക്കാമെന്ന് ജില്ല എംപ്ലോയ്​മെന്‍റ്​ ഓഫിസര്‍ അറിയിച്ചു. ഓരോ എക്സ്ചേഞ്ചിന്റെ പരിധിയില്‍ വരുന്ന (രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയവര്‍ക്ക്) നേരിട്ടോ, ഓണ്‍ലൈനായോ പുതുക്കാം. എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ ചെയ്ത് നിശ്ചിത സമയത്തിനകം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തവരും മെഡിക്കല്‍ ആവശ്യവും ഉപരിപഠനാര്‍ഥവും ജോലി രാജിവെച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാതെ നോണ്‍ ജോയിനിങ്​ സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കും. ഫോണ്‍: 0491-2505204.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story