Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചാലിശ്ശേരിയില്‍ ബസും...

ചാലിശ്ശേരിയില്‍ ബസും ടിപ്പറും കൂട്ടിയിടിച്ചു; 30 പേര്‍ക്ക് പരിക്ക്

text_fields
bookmark_border
ചാലിശ്ശേരിയില്‍ ബസും ടിപ്പറും കൂട്ടിയിടിച്ചു; 30 പേര്‍ക്ക് പരിക്ക്
cancel
കൂറ്റനാട്: പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിലെ ചാലിശ്ശേരിയില്‍ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. ചാലിശ്ശേരിയില്‍ എസ്.ബി.ടി ബാങ്കിന് സമീപം വ്യാഴാഴ്ച രാവിലെ 10.30നാണ്​ അപകടം. പട്ടാമ്പി ഭാഗത്തുനിന്ന് ഗുരുവായൂരിലേക്ക് പോകുന്ന സ്വകാര്യബസ് അതേദിശയിൽ പോകുന്ന ടോറസ് ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ്​ യാത്രക്കാരെ ബസിൽനിന്ന് മാറ്റിയത്​. പരിക്കേറ്റവരെ കുന്നംകുളം, പെരുമ്പിലാവ് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. പാതയിൽ അപകടം പതിവാണ്​. അമിതവേഗതയും റോഡിന്‍റെ വീതിക്കുറവും പാര്‍ശ്വവശങ്ങളും റോഡും തമ്മിലെ അന്തരവും അപകടം വർധിപ്പിക്കുന്നതായി പരാതിയുണ്ട്. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. P3 ank(ബസ്) ( അപകടത്തെ തുടര്‍ന്ന് തകര്‍ന്ന ബസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story