Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:28 AM IST Updated On
date_range 13 April 2022 5:28 AM ISTസര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം: പ്രദര്‍ശന-വിപണന മേള 28 മുതൽ
text_fieldsbookmark_border
പാലക്കാട്: സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ല ഭരണകൂടം വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മേയ് നാല് വരെ 'എന്റെ കേരളം' എന്ന പേരില്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന-വിപണന മേള സംഘടിപ്പിക്കും. ശീതീകരിച്ച 150 സ്റ്റാളുകളാണ് ഉണ്ടാവുക. മേളയുടെ ഉദ്ഘാടനം 28ന് വൈകീട്ട് അഞ്ചിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കുടുംബശ്രീ, കെ.ടി.ഡി.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലക്കാടിന്റെ തനത് രുചിക്കൂട്ടുകളും മറ്റ് രുചി വൈവിധ്യങ്ങളും ഉള്‍പ്പെടുത്തിയുള്ള വിപുലമായ സ്റ്റാള്‍ ഉണ്ടാകും. 'കേരളത്തെ അറിയാം' എന്ന പേരില്‍ ടൂറിസം വകുപ്പിന്റെ 10 വിനോദ കേന്ദ്രങ്ങള്‍ സംബന്ധിച്ച സ്റ്റാളുകള്‍, കേരള ചരിത്രം: അഭിമാനം, നേട്ടങ്ങള്‍, പ്രതീക്ഷ, ഭാവി എന്നിവ വിഷയമാക്കി പി.ആര്‍.ഡിയുടെ സ്റ്റാള്‍, പരമ്പരാഗത-കാര്‍ഷിക ഉൽപന്നങ്ങളും കൗതുകമുണര്‍ത്തുന്ന കരകൗശല ഉൽപന്നങ്ങളും അടങ്ങിയ സ്റ്റാൾ, സര്‍ക്കാറിന്റെ വിവിധ സേവനങ്ങളും രേഖകളും സംബന്ധിച്ച സ്റ്റാൾ എന്നിവയുമുണ്ടാകും. സാംസ്കാരിക പരിപാടികള്‍, സെമിനാറുകള്‍ എന്നിവ മേളയുടെ ഭാഗമായി നടക്കും. സമാപനം മേയ് നാലിന് നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story