Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ലയിൽ പൾസ് പോളിയൊ...

ജില്ലയിൽ പൾസ് പോളിയൊ ഇമ്മ്യൂണൈസേഷൻ ഫെബ്രുവരി 27ന്

text_fields
bookmark_border
ജില്ലയിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഫെബ്രുവരി 27ന് പാലക്കാട്: പാലക്കാട് ജില്ലയിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഫെബ്രുവരി 27ന് നടക്കും. 4508 വളന്‍റിയർമാരെ സജ്ജമാക്കിയതായി ജില്ല മെഡിക്കൽ ഓഫിസർ ​ഡോ. കെ.പി. റീത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് ഭീഷണിയെ തുടർന്നാണ് ഫെബ്രുവരി 23ന് നടക്കേണ്ടിയിരുന്ന തുള്ളിമരുന്ന് വിതരണം 27ലേക്ക് മാറ്റിയത്. വിദ്യാലയങ്ങൾ, ആശുപത്രികൾ, വായനശാലകൾ, അംഗൻവാടികൾ, ബസ്​സ്റ്റാൻഡുകൾ, റെയിൽവേസ്റ്റേഷൻ എന്നിങ്ങനെ 2254 ബൂത്തുകളിലൂടെ സൗകര്യമൊരുക്കും. അഞ്ച്​ വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് ലഭ്യത ഉറപ്പാക്കാനായി ഫെ​ബ്രുവരി 28നും മാർച്ച്​ ഒന്നിനും സന്നദ്ധപ്രവർത്തകർ വീടുകൾ സന്ദർശിക്കും. കോവിഡ് പ്രോട്ടോകോൾ ഉറപ്പുവരുത്തിയാവും തുള്ളിമരുന്ന് വിതരണം നടത്തുകയെന്നും ഡോ. റീത്ത പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആർ. ശെൽവരാജ്, ഡോ. ഷീല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story