Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരിപ്പൂരിൽ 27...

കരിപ്പൂരിൽ 27 ലക്ഷത്തിന്‍റെ വിദേശകറൻസി പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ 27.56 ലക്ഷത്തിന്​ തുല്യമായ വിദേശകറൻസി പിടികൂടി. കാസർകോട്​ നെല്ലിക്കുന്ന്​ മറിയം വീട്ടിൽ അബ്ദുൽ റഹീമിൽനിന്നാണ്​ (66) കറൻസി കണ്ടെടുത്തത്​. ഇയാൾ കഴിഞ്ഞ ദിവസം സ്​പൈസ്​ജെറ്റ്​ വിമാനത്തിൽ ദുബൈയിലേക്ക്​ പോകുന്നതിന്​ എത്തിയതായിരുന്നു. കറൻസി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. 1,14,52 യു.എ.ഇ ദിർഹം, 24,000 സൗദി റിയാൽ, 48,000 ഇന്ത്യൻ രൂപ എന്നിവയാണ്​ കണ്ടെടുത്തത്​. സുരക്ഷ പരിശോധനയിൽ സി.ഐ.എസ്​.എഫാണ്​ കറൻസി പിടികൂടിയത്​. തുടർന്ന്​ ഇയാളെ കസ്റ്റംസിന്​ കൈമാറി. ഫോട്ടോ: mpgrf1: കോഴിക്കോട്​ വിമാനത്താവളത്തിൽ പിടികൂടിയ കറൻസി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story