Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗൗരിലക്ഷ്മിക്ക്​ എം.എ....

ഗൗരിലക്ഷ്മിക്ക്​ എം.എ. യൂസുഫലി 25 ലക്ഷം രൂപ നല്‍കും

text_fields
bookmark_border
ചികിത്സ സഹായം ഇന്ന് കൈമാറും പാലക്കാട്: അപൂർവ രോഗം ബാധിച്ച ഷൊര്‍ണൂര്‍ കല്ലിപ്പാടത്തെ രണ്ടുവയസ്സുകാരി ഗൗരിലക്ഷ്മിക്ക്​ ചികിത്സ സഹായമായി 25 ലക്ഷം രൂപ നല്‍കുമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച ഗൗരിലക്ഷ്മിക്ക്​ വിദേശത്തുനിന്ന് മരുന്നെത്തിക്കാനടക്കം 16 കോടി രൂപയാണ് ചികിത്സ ചെലവുവരുന്നത്. സുമനസ്സുകളുടെ സഹായം കൊണ്ട് 13 കോടി രൂപ ഇതുവരെ സമാഹരിച്ചു. ബാക്കി തുക കണ്ടെത്താന്‍ ഗൗരിലക്ഷ്മിയുടെ പിതാവ്​ ലിജു പരിശ്രമം തുടരുകയാണ്. ഗൗരിലക്ഷ്മിക്ക്​ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ രണ്ട് വയസ്സാകുമ്പോള്‍ തന്നെ ചികിത്സ തുടങ്ങേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഇക്കഴിഞ്ഞ മെയിൽ രണ്ട് വയസ്സ് പൂര്‍ത്തിയായി. വിവരം മാധ്യമങ്ങളിലൂടെയടക്കം ശ്രദ്ധയിൽപെട്ട ഉടനെയാണ് യൂസുഫലിയുടെ ഇടപെടല്‍. ഷൊര്‍ണൂരിലെ ഗൗരിലക്ഷ്മിയുടെ വീട്ടിലെത്തി 25 ലക്ഷം രൂപയുടെ ചെക്ക് തിങ്കളാഴ്ച ലുലു ഗ്രൂപ്​ അധികൃതര്‍ കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story