Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകല്ലാങ്കുഴി...

കല്ലാങ്കുഴി ഇരട്ടക്കൊല: 25 പ്രതികൾ കുറ്റക്കാരെന്ന്​ കോടതി, ശിക്ഷ നാളെ

text_fields
bookmark_border
പാലക്കാട്: കോളിളക്കം സൃഷ്ടിച്ച മണ്ണാർക്കാട്​ കാഞ്ഞിരപ്പുഴ കല്ലാങ്കുഴി ഇരട്ടക്കൊലക്കേസിൽ 25 പ്രതികൾ കുറ്റക്കാരെന്ന്​ പാലക്കാട്​ നാലാം അഡീഷനൽ സെഷൻസ്​ അതിവേഗ കോടതി വിധിച്ചു. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പള്ളത്ത്​ വീട്ടിൽ കുഞ്ഞുഹംസ (48), സഹോദരൻ നൂറുദ്ദീൻ (42) എന്നിവർ കൊല്ലപ്പെട്ട കേസിലാണ്​ ജഡ്ജി ടി.എച്ച്​. രജിതയുടെ വിധി. 2013 നവംബര്‍ 20ന് രാത്രി ഒമ്പതോടെയാണ്​ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസ, നൂറുദ്ദീന്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദിന് (66) ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. പ്രതികളായ തൃക്കള്ളൂര്‍ കല്ലാങ്കുഴി ചോലാട്ടില്‍ സിദ്ദീഖ്​ (55), കാരൂക്കില്‍വീട്ടില്‍ നൗഷാദ് (പാണ്ടി നൗഷാദ് -34), പൂളമണ്ണിൽ നിജാസ്​(28), ചേലോട്ടിൽ ഷമീം (27), പലേക്കോടൻ സലാഹുദ്ദീൻ (26), മാങ്ങാട്ടുതൊടി ഷമീർ (28), പാലക്കാപറമ്പിൽ സുലൈമാൻ (60), മാങ്ങാട്ടുതൊടി അമീർ(34), പാലക്കാപറമ്പിൽ അബ്ദുൽ ജലീൽ(44), പടലത്ത്​ റഷീദ്​ എന്ന ബാപ്പുട്ടി (38), പാലക്കാപറമ്പിൽ ഇസ്മായിൽ എന്ന ഇപ്പായി(43), കഞ്ഞിച്ചാളി സുലൈമാൻ (52), പലേക്കോടൻ ശിഹാബ്​ (47), പാലക്കാപറമ്പിൽ മുസ്തഫ എന്ന മാൻ(32), ചീനത്ത്​ നാസർ (62), തെക്കുംപുറയൻ ഹംസ എന്ന ഇക്കാപ്പ(64), ചീനത്ത്​ ഫാസിൽ(27), പലേക്കോടൻ സലീം(46), പടലത്ത്​ സെയ്താലി (52), പടലത്ത്​ താജുദ്ദീൻ(44), പടലത്ത്​ സഹീർ (32), തെക്കുംപുറയൻ ഫാസിൽ(28), തെക്കുംപുറയൻ അംജദ്​(35), കീരിത്തൊടി മുഹമ്മദ്​ മുബഷീർ(32), പരിയാരത്ത്​ മുഹമ്മദ്​ മുഹ്​സിൻ (28) എന്നിവരെയാണ്​ കോടതി കുറ്റക്കാരായി കണ്ടെത്തിയത്​. കേസിൽ ആകെ 27 പ്രതികളാണ്​ ഉണ്ടായിരുന്നത്​. നാലാം പ്രതി ചീനൻ ഹംസപ്പ വിചാരണക്കിടെ മരിച്ചു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതിയുടെ കേസ്​ പാലക്കാട്​ ജുവനൈൽ കോടതിയിലാണ്​. കൊലപാതകം, മാരകായുധങ്ങളുമായി സംഘംചേരൽ, കലാപം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന്​ കോടതി കണ്ടെത്തി. കല്ലാങ്കുഴി ജുമാമസ്​ജിദിലെ പിരിവുമായി ബന്ധപ്പെട്ട തർക്കമാണ്​ ഇരട്ടക്കൊലയിൽ കലാശിച്ചത്​. കൊല്ലപ്പെട്ട കുഞ്ഞുഹംസയും നൂറുദ്ദീനും സുന്നി എ.പി വിഭാഗം പ്രവർത്തകരും സി.പി.എം പ്രവർത്തകരും ആയിരുന്നു. പ്രതികൾ മുസ്​ലിം ലീഗ്​ പ്രവര്‍ത്തകരോ പാർട്ടിയുമായി ബന്ധമുള്ളവരോ ആയിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ്​ പ്രസിഡന്‍റാണ്​ ഒന്നാം പ്രതിയായ ചോലാട്ടില്‍ സിദ്ദീഖ്​. കേസിന്‍റെ വിചാരണ അനന്തമായി നീണ്ടതിനാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിചാരണ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി നിർദേശം നൽകി. കൊലപാതകം നടന്ന്​ എഴ്​ വർഷത്തിനുശേഷമാണ്​ വിചാരണ ആരംഭിച്ചത്​. ​തൊണ്ണൂറോളം സാക്ഷികളാണ് കേസിലുണ്ടായിരുന്നത്​. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.സി. കൃഷ്ണന്‍ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story