Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:30 AM IST Updated On
date_range 1 April 2022 5:30 AM ISTമെഗാ ജോബ് ഫെയര്‍ 24 ന് വിക്ടോറിയ കോളേജിൽ
text_fieldsbookmark_border
മെഗാ ജോബ് ഫെയര്‍ 24ന് വിക്ടോറിയ കോളജിൽ പാലക്കാട്: സങ്കല്‍പ് പദ്ധതിയുടെ ഭാഗമായുള്ള പാലക്കാട് മെഗാ ജോബ് ഫെയര്‍ - കൈത്താങ്ങ് -2022 ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ല ഭരണകൂടവും ജില്ല നൈപുണ്യ കമ്മിറ്റിയും ചേര്‍ന്നുള്ള പദ്ധതിയാണ് സങ്കല്‍പ്. തൊഴില്‍ ദാതാക്കള്‍ നിലവില്‍ നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഉദ്യോഗാർഥികള്‍ക്ക് ഏപ്രില്‍ 24ന് പാലക്കാട് വിക്ടോറിയ കോളജില്‍ നടക്കുന്ന തൊഴില്‍മേളയിലും പങ്കെടുക്കാം. കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ തൊഴില്‍ അന്വേഷകരായി രജിസ്റ്റര്‍ ചെയ്യാന്‍ statejobportal.kerala.gov.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ എന്ന ടാബ് ക്ലിക്ക് ചെയ്ത് Register As Job Seeker എന്നതില്‍ ക്ലിക്ക് ചെയ്യണം. തൊഴില്‍ അന്വേഷകരുടെ രജിസ്ട്രേഷന്‍ ഏപ്രില്‍ ഒന്നിന് തുടങ്ങി ഏപ്രില്‍ 20ന് അവസാനിക്കും. തൊഴില്‍ ദാതാവിനും statejobportal.kerala.gov.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ എന്ന ടാബ് ക്ലിക്ക് ചെയ്ത് Register As an employer എന്നതില്‍ ക്ലിക്ക് ചെയ്തു വിവരങ്ങള്‍ ചേര്‍ക്കാം. സംശയങ്ങള്‍ക്ക് (sjp.kase@kerala.gov.in, kasedistskillcoordinatorpkd1@gmail.com) ഇ-മെയില്‍ ഐഡികളിലേക്ക് സ്‌ക്രീന്‍ ഷോട്ടുകളും വിശദാംശങ്ങളും സഹിതം ഇ-മെയില്‍ അയക്കുക. ഫോണ്‍: 7306402567, 9496401782.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story