Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവണ്ടൂർ വനിത ഇസ്​ലാമിയ...

വണ്ടൂർ വനിത ഇസ്​ലാമിയ കോളജ്​ വാർഷികാഘോഷ സമാപനം 23ന്​

text_fields
bookmark_border
മലപ്പുറം: വണ്ടൂർ വനിത ഇസ്​ലാമിയ കോളജ്​ 40ാം വാർഷികാഘോഷങ്ങളുടെ സമാപനം മേയ്​ 23ന്​ നടക്കുമെന്ന്​ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30ന്​ അധ്യാപകരെ ആദരിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാത്രി 11 വ​രെ നീളുന്ന പരിപാടിയിൽ രാത്രി 7.30ന്​ ​പൊതുസമ്മേളനം ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ അമീർ ഡോ. സആദത്തുല്ല ഹുസൈനി ഉദ്​ഘാടം ചെയ്യും. ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി, എ.പി. അനിൽകുമാർ എം.എൽ.എ, കാലിക്കറ്റ്​ സർവകലാശാല പ്രോ വൈസ്​ ചാൻസലർ ഡോ. എ. നിസാർ, ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ്​, ഡോ. അബ്​ദുസലാം അഹമ്മദ്​, പി. മുജീബ്​ റഹ്​മാൻ, ശൈഖ്​ മുഹമ്മദ്​ കാരകുന്ന്​, അബ്​ദുൽ ഹമീദ്​ വാണിയമ്പലം, പി. റുക്​സാന, കെ.കെ. ഫാത്തിമ സുഹ്​റ, ശിഹാബ്​ പൂക്കോട്ടൂർ, കെ.കെ.​ മമ്മുണ്ണി മൗലവി, എസ്​.എ. അജിംസ്​, ഡോ. ബദീഉസ്സമാൻ, സലീം മമ്പാട്​ തുടങ്ങിയവർ വിവിധ ​സെഷനുകളിലായി സംബന്ധിക്കും. അലൂംനി സമ്മേളനം, പൂർവ അധ്യാപകർക്ക്​ ആദരം, ബാച്ച്​​ തിരിച്ചുള്ള സംഗമം, ഹ്യൂമൻ ലൈബ്രറി ഉദ്​ഘാടനം, വെബ്​​​സൈറ്റ്​ ലോഞ്ചിങ്​, പുസ്തക പ്രകാശനങ്ങൾ, സുവനീർ പ്രകാശനം എന്നിവയാണ്​ വിവിധ ​സെഷനുകളായി നടക്കുക. മുഖ്യധാരയിൽ നിന്ന്​ അകറ്റിനിർത്തപ്പെട്ട വിവിധ മേഖലകളിലെ മനുഷ്യരെ കണ്ടെത്തി പരിശീലനം നൽകിയാണ്​ ഹ്യൂമൻ ലൈബ്രറി ഒരുക്കിയതെന്നും ഭാരവാഹികൾ അറിയിച്ചു. പ്രിൻസിപ്പൽ ഡോ. എസ്​. മുഹമ്മദ്​ ഷാൻ, അഡ്​മിനിസ്​ട്രേറ്റർ അക്​ബർ വാണിയമ്പലം, എച്ച്​.എസ്​.എസ്​ പ്രിൻസിപ്പൽ മുഹമ്മദ്​ അഷ്​റഫ്​, മാനേജിങ്​ കമ്മിറ്റി അംഗം അഷ്​റഫ്​ ഗുരിക്കൾ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story