Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപട്ടാമ്പി താലൂക്കിൽ...

പട്ടാമ്പി താലൂക്കിൽ 227 പേർക്ക് കോവിഡ്

text_fields
bookmark_border
പട്ടാമ്പി: ആമയൂർ, എടപ്പലം, കൊടുമുണ്ട, നാഗലശ്ശേരി എന്നിവിടങ്ങളിലായി 662 പേർക്ക് നടത്തിയ ആൻറിജൻ ടെസ്​റ്റിൽ 227 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പരുതൂരിൽ 55 പേർക്കും വിളയൂരിൽ 45 പേർക്കും നാഗലശ്ശേരിയിൽ 39 പേർക്കും കൊപ്പത്ത് 24 പേർക്കും പട്ടാമ്പിയിൽ 18 പേർക്കും തിരുവേഗപ്പുറയിൽ 16 പേർക്കും പട്ടിത്തറയിൽ ഏഴ്​ പേർക്കും തിരുമിറ്റക്കോട് ഏഴ്​പേർക്കും കുലുക്കല്ലൂരിൽ അഞ്ച്​ പേർക്കും വല്ലപ്പുഴയിൽ നാല്​ പേർക്കും തൃത്താലയിൽ നാല്​ പേർക്കും ഓങ്ങല്ലൂരിൽ മൂന്ന്​ പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്‌. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗബാധിതരുമായി സമ്പർക്കത്തിലായവർ, കോവിഡ് ലക്ഷണങ്ങളുള്ളവർ തുടങ്ങി പരിശോധന അനിവാര്യമായവരെല്ലാം സൗകര്യപ്രദമായ ക്യാമ്പുകളിൽ എത്തി ടെസ്​റ്റിന് വിധേയരാകണമെന്ന് പട്ടാമ്പി താലൂക്ക് കോവിഡ് കണ്ടെയ്ൻമൻെറ് ആൻഡ് കൺട്രോൾസെൽ നോഡൽ ഓഫിസർ ഡോ. സിദ്ദീഖ് അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story