Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകഞ്ചാവ്​ കൈവശം ​വെച്ച...

കഞ്ചാവ്​ കൈവശം ​വെച്ച കേസിലെ പ്രതിക്ക്​ മൂന്ന്​ വർഷം തടവും 20,000 രൂപ പിഴയും

text_fields
bookmark_border
പാലക്കാട്​: പത്ത്​ കിലോ ഉണക്ക കഞ്ചാവ്​ കൈവശം ​വെച്ച കേസിലെ പ്രതി കോഴിക്കോട്​ പന്തീരങ്കാവ്​ ​പുത്തൂർ മഠം കിഴക്കേ വള്ളിക്കുന്ന്​ പറമ്പ്​ വീട്ടിൽ മുഹമ്മദ്​ യൂനുസിന്​ (41) മൂന്ന്​ വർഷം കഠിനതടവും 20,000 രൂപ പിഴയും പാലക്കാട്​ രണ്ടാം അഡീഷനൽ സെഷൻസ്​ കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട്​ മാസം അധിക കഠിന തടവ്​ അനുഭവിക്കണം. 2018 ജൂൺ എട്ടിന്​ പാലക്കാട്​-ഗോപാലപുരം സംസ്ഥാന പാതയിലെ നലേപ്പിള്ളി ബസ്​ കാത്തിരിപ്പുകേന്ദ്രത്തിൽ വെച്ചാണ്​ പ്രതി കഞ്ചാവുമായി എക്​സൈസ്​ സ്​പെഷൽ സ്ക്വാഡിന്‍റെ പിടിയിലായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story