Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:28 AM IST Updated On
date_range 10 Nov 2021 5:28 AM ISTമണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ അവിശ്വാസ ചർച്ച 20ന്
text_fieldsbookmark_border
യു.ഡി.എഫിൽ ആശയക്കുഴപ്പം രൂക്ഷം മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെതിരെ സ്വന്തം പാളയത്തിൽ നിന്നുള്ള അവിശ്വാസ നോട്ടിസിൽ 20ന് ചർച്ച നടക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ജില്ല പഞ്ചായത്ത് സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് നൽകി. ഇതോടെ ബ്ലോക്ക് പ്രസിഡൻറിൻെറ രാജിയെച്ചൊല്ലി യു.ഡി.എഫിൽ പ്രത്യേകിച്ച് ലീഗിൽ ഉടലെടുത്ത ആശയക്കുഴപ്പം രൂക്ഷമായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ നിലപാടിൽ എന്ത് തീരുമാനമെടുക്കണമെന്നത് യു.ഡി.എഫിന് തലവേദനയാണ്. ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാകട്ടെ ബ്ലോക്ക് പഞ്ചായത്തിലെ മുസ്ലിം ലീഗ് അംഗങ്ങളെയും അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നതാണ്. പ്രസിഡൻറിൻെറ രാജി സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിൻെറ നിലപാടിന് വിരുദ്ധമായി അവിശ്വാസ നോട്ടീസ് നൽകിയ അംഗങ്ങളുടെ നടപടിയിൽ മുസ്ലിം ലീഗിനകത്ത് തന്നെ പ്രതിഷേധമുയർന്നിട്ടുണ്ട്. മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിൻെറയും ജില്ല നേതാക്കളുടെയും വീഴ്ചയായാണ് ഈ ആശയക്കുഴപ്പത്തെ ഒരു വിഭാഗം കാണുന്നത്. സമയമേറെ ലഭിച്ചിട്ടും തങ്ങളുടെ ഭാഗം കേൾക്കാതെ വിഷയത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തത് ശരിയായില്ലെന്നാണ് നോട്ടീസ് നൽകിയ അംഗങ്ങളുടെ അഭിപ്രായം. സംസ്ഥാന നേതൃത്വത്തിൻെറ നിലപാട് അനുസരിക്കണമെന്ന് ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയും തീരുമാനമെടുത്തതോടെ അവിശ്വാസ പ്രമേയത്തിന്മേൽ ലീഗ് അംഗങ്ങൾ എന്ത് നിലപാടെടുക്കുമെന്നുള്ളതും കാത്തിരുന്നു കാണണം. ഇതിനിടെ സമവായ ചർച്ചകൾ അണിയറയിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story