Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ്​: 1820;...

കോവിഡ്​: 1820; രോഗമുക്തി 375: സമ്പർക്കം: 666

text_fields
bookmark_border
പാലക്കാട്: ഞായറാഴ്​ച 1820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 666 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1144 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും വന്ന എട്ടുപേർ, രണ്ട്​ ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 375 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12830 ആയി. പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ, വയനാട് ജില്ലകളിലും അഞ്ചുപേർ വീതം ആലപ്പുഴ, കാസർകോട്​ ജില്ലകളിലും ആറുപേർ വീതം കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എട്ടുപേർ കോട്ടയം ജില്ലയിലും 10 പേർ തിരുവനന്തപുരം ജില്ലയിലും 24 പേർ കോഴിക്കോട് ജില്ലയിലും 45 പേർ എറണാകുളം ജില്ലയിലും 81 പേർ മലപ്പുറം ജില്ലയിലും 82 പേർ തൃശൂർ ജില്ലയിലും ചികിത്സയിലുണ്ട്. ----------------------------------- കോവിഡ് മാനദണ്ഡം ലംഘിച്ചു; 64 പേർ അറസ്​റ്റിൽ പാലക്കാട്​: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ശനിയാഴ്​ച പൊലീസ് നടത്തിയ പരിശോധനയില്‍ 26 കേസ് രജിസ്​റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 312 പ്രതികളാണുള്ളത്. 64 പേരെ അറസ്​റ്റ്​ ചെയ്തു. എട്ട്​ വാഹനങ്ങളും പിടിച്ചെടുത്തു. വ്യാപാര സ്ഥാപനങ്ങളില്‍ ശാരീരിക അകലം പാലിക്കാത്തത്, അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍. ------------ മാസ്‌ക് ധരിക്കാത്ത 804 പേർ പാലക്കാട്​: പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 804 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതി​ൻെറ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. ------------ അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ നൽകണം പാലക്കാട്​: കോവിഡ് രണ്ടാംഘട്ട വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ തൊഴിൽ വകുപ്പ് ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു. തൊഴിലാളികൾക്ക് നേരിട്ടോ, തൊഴിലുടമ, താമസിക്കുന്ന കെട്ടിടത്തി​ൻെറ ഉടമ എന്നിവർക്കോ വിവരങ്ങൾ നൽകാം. പേര്, വയസ്സ്, സ്വദേശം, ജില്ല, സംസ്ഥാനം, ആധാർ നമ്പർ, താമസിക്കുന്ന സ്ഥലം, ജോലി ചെയ്യുന്ന സ്ഥലം, മൊബൈൽ നമ്പർ, വാട്സ്ആപ് നമ്പർ, വാക്സിനേഷൻ എടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങൾ, കേരളത്തിലേക്ക് വന്ന തീയതി എന്നിവ ഏപ്രിൽ 27നകം ബന്ധപ്പെട്ട അസിസ്​റ്റൻറ്​ ലേബർ ഓഫിസർക്ക് നൽകണം. ----------------------------- ലീഗൽ സർവിസസ് അതോറിറ്റി സേവനം ഫോൺ മുഖേനയും ലഭിക്കും പാലക്കാട്​: കോവിഡ് പശ്ചാത്തലത്തിൽ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ സേവനങ്ങൾ ഫോൺ മുഖേന ലഭിക്കും. ജില്ല ലീഗൽ സർവിസസ് അതോറിറ്റി ഓഫിസിൽ ഹാജരാകാൻ കഴിയാത്തവർക്ക് അതോറിറ്റിയുടെ ഹെൽപ് ലൈൻ നമ്പറിലും 9188524181 താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ഓഫിസുകളിൽ ഹാജരാവാൻ സാധിക്കാത്തവർക്ക് താലൂക്കുതല കമ്മിറ്റി നമ്പറുകളിലും ബന്ധപ്പെടാം. -------------------------------- സെക്ടറല്‍ മജിസ്‌ട്രേറ്റ്​തല പരിശോധന: 178 കേസ്​ രജിസ്​റ്റർ ചെയ്​തു പാലക്കാട്​: കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാൻ സെക്ടറല്‍ മജിസ്‌ട്രേറ്റുമാർ നടത്തിയ പരിശോധനയിൽ ശനിയാഴ്​ച 178 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചിറ്റൂർ തത്തമംഗലത്ത് നടന്ന അങ്ങാടിവേലയുമായി ബന്ധപ്പെട്ടും കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത്/ നഗരസഭ പരിധികളിലാണ് പരിശോധന നടത്തുന്നത്. 39 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിങ്​ ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക എന്നിവക്കെതിരെയാണ് കേസ് എടുത്തത്. കടകള്‍, മാളുകള്‍, സിനിമ തിയറ്ററുകള്‍, ആരാധനാലയങ്ങള്‍, വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളും കണ്ടെയ്ന്‍മൻെറ്​ സോണുകളിലും പരിശോധിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story