Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡ്രോണ്‍...

ഡ്രോണ്‍ റീസര്‍വെയ്ക്ക് 17 ന് തുടക്കം

text_fields
bookmark_border
ഡ്രോണ്‍ റീസര്‍വേക്ക്​ 17ന് തുടക്കം പാലക്കാട്: ജില്ലയില്‍ റീസര്‍വേ പൂര്‍ത്തിയാകാനുള്ള 41 വില്ലേജുകളില്‍ നാല് എണ്ണത്തിന്‍റെ റീസര്‍വേ ഡ്രോണ്‍ മുഖേന ജനുവരി 17ന് തൃത്താലയില്‍ ആരംഭിക്കും. ജനുവരി 17 ,18 തീയതികളില്‍ തൃത്താല വില്ലേജിലും ഫെബ്രുവരി രണ്ട്​, മൂന്ന്​ തീയതികളില്‍ തിരുമിറ്റക്കോട് ഒന്ന്​, ഫെബ്രുവരി 21, 22 തീയതികളില്‍ പട്ടിത്തറ, മാര്‍ച്ച് 10, 11 തീയതികളില്‍ തിരുമിറ്റക്കോട് രണ്ട്​ എന്നിവിടങ്ങളിലാണ് ഡ്രോണ്‍ റീസര്‍വേ നടക്കുക. ജില്ലയില്‍ ആകെ 157 വില്ലേജുകളാണുള്ളത്. ഇതില്‍ മൂന്നെണ്ണം (പാലക്കാട് 1, യാക്കര, പാലക്കാട് -3) ഇ.ടി.എസ് മെഷീന്‍ ഉപയോഗിച്ച് റീസർവേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി 113 വിലേജുകളുടെ റീസർവേ പരമ്പരാഗത രീതിയില്‍ നിർവഹിച്ചിട്ടുണ്ടെന്നും റീസർവേ അധികൃതര്‍ വ്യക്തമാക്കി. ബാക്കി 41ല്‍ നാലെണ്ണത്തിന്‍റെ റീസർവേയാണ് ഡ്രോണ്‍ മുഖേന തുടക്കമിടുന്നത്. ജില്ലതലത്തില്‍ ജില്ല കലക്​ടര്‍ ചെയർപേഴ്‌സനായി ഏഴ്​ അംഗങ്ങളുള്‍ക്കൊള്ളുന്ന ജില്ലതല നിര്‍വഹണ കമ്മിറ്റിക്കായിരിക്കും അതത് ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയും മേല്‍നോട്ട ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story