Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:31 AM IST Updated On
date_range 16 Dec 2021 5:31 AM ISTവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷത്തെ തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും
text_fieldsbookmark_border
ഒറ്റപ്പാലം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 17 വർഷത്തെ തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഒറ്റപ്പാലം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പഴമ്പാലക്കോട് പള്ളിത്തെരുവിൽ വീട്ടിൽ ഷാജഹാനെയാണ് (29) ഒറ്റപ്പാലം അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ജഡ്ജ് പി. സെയ്തലവി ശിക്ഷിച്ചത്. 2017 കാലയളവിലാണ് സംഭവം. ഒറ്റപ്പാലം മുൻ സർക്കിൾ ഇൻസ്‌പെക്ടർ പി. അബ്ദുൽ മുനീർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story