Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2021 5:30 AM IST Updated On
date_range 5 May 2021 5:30 AM ISTപൊലീസ് 16 കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsbookmark_border
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ചൊവ്വാഴ്ച പൊലീസ് നടത്തിയ പരിശോധനയില്‍ 16 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 24 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. `````````````````````````````````````` മാസ്‌ക് ധരിക്കാത്ത 738 പേര്‍ക്കെതിരെ കേസ് പാലക്കാട്: മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 738 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിൻെറ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. ------- സെക്ടറല്‍ മജിസ്‌ട്രേറ്റ് തല പരിശോധന: 440 കേസെടുത്തു പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ േമയ് മൂന്നിന് നടത്തിയ പരിശോധനയില്‍ 440 പ്രോട്ടോകോള്‍ ലംഘനങ്ങൾ കണ്ടെത്തി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത്/നഗരസഭ പരിധികളിലാണ് പരിശോധന നടത്തുന്നത്. 54 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിങ് ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക, സമയപരിധി കഴിഞ്ഞിട്ടും കടകള്‍ തുറന്നുവെക്കുക എന്നിവക്കെതിരെയാണ് കേസ് എടുത്തത്. കടകള്‍, മാളുകള്‍, സിനിമ തിയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളിലും കണ്ടെയ്ന്‍മൻെറ് സോണുകളിലും പരിശോധന നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story