Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഷൊർണൂർ റെയിൽവേ...

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ 152 ലിറ്റർ വിദേശമദ്യം പിടികൂടി

text_fields
bookmark_border
ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിദേശമദ്യത്തിന്‍റെ വൻ ശേഖരം കണ്ടെത്തി. ആറ് ട്രോളി ബാഗിലും രണ്ട് ട്രാവൽ ബാഗിലുമായി 152 ലിറ്റർ വിദേശമദ്യമാണ് കണ്ടെത്തിയത്. ഗോവൻ നിർമിതമായ മദ്യം 345 കുപ്പികളിലായാണ് സൂക്ഷിച്ചിരുന്നത്. ട്രെയിനിൽ കേരളത്തിൽ വിൽപനക്കെത്തിച്ചതാണ്​ ഇതെന്നാണ്​ പ്രാഥമിക നിഗമനം. കടത്തിക്കൊണ്ടുവന്ന ആരെയും പിടികൂടാനായില്ല. റെയിൽവേ സംരക്ഷണ സേനയും പട്ടാമ്പി എക്സൈസും പാലക്കാട് ഇന്‍റലിജൻസ് എക്സൈസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. പട്ടാമ്പി എക്സൈസ് ഇൻസ്​പെക്ടർ പി. ഹരീഷ്, പി.ഒ.കെ. വസന്തകുമാർ, ഗ്രേഡ് പി.ഒമാരായ പ്രസന്നൻ, മണികണ്ഠൻ, സി.ഇ.ഒമാരായ ജോസ്, അനിത, ആർ.പി.എഫ് എസ്.ഐ ഹരികുമാർ, എ.എസ്.ഐ വി. ബാലകൃഷ്ണൻ, എം. സതീഷ്​ കുമാർ, രാജേഷ്​ കുമാർ, സി. അരവിന്ദൻ, എം.ജി. രാജഗോപാൽ, എക്സൈസ് ഇന്‍റലിജൻസിലെ രാജ് മോഹൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. PEW SRR 1 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ വിദേശമദ്യ ശേഖരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story