Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട് ജില്ലയില്‍...

പാലക്കാട് ജില്ലയില്‍ വ്യാഴാഴ്​ച 1518 പേര്‍ക്ക് കോവിഡ് 19 lead

text_fields
bookmark_border
പിടിതരാതെ കോവിഡ്​ 19; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു 1518 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു പാലക്കാട്: ജില്ലയില്‍ വ്യാഴാഴ്​ച 1518 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 653 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 840 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 22 പേർ, മൂന്ന്​ ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 266 പേര്‍ക്കാണ്​ രോഗമുക്തി. കോവിഡ് 19 : ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കോവിഡ് -19 രണ്ടാം തരംഗ രോഗ പ്രതിരോധത്തി​ൻെറ ഭാഗമായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. 1. എല്ലാ ഹോട്ടലുകളിലും രാത്രി ഏഴര വരെ മാത്രമെ ഇരുന്ന്​ ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുള്ളൂ. രാത്രി ഒമ്പതുവരെ ടേക്ക് എവെ/ പാർസൽ സംവിധാനം അനുവദിക്കും. 2. വലിയ കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, തീയറ്ററുകൾ എന്നിവ രാത്രി ഏഴരക്ക്​ അടക്കണം. 3. മിൽമ ബൂത്ത്, ചെറിയ പഴം-പച്ചക്കറി കടകൾ, ചെറിയ പലചരക്ക് കടകൾ, മത്സ്യം -മാംസം വിൽക്കുന്ന ചെറിയ കടകൾ എന്നിവ രാത്രി ഒമ്പതുവരെ തുറന്ന് പ്രവർത്തിക്കാം. 4. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ഉത്സവങ്ങൾ പൊതു ജനങ്ങളുടെ പങ്കാളിത്തം പൂർണമായി ഒഴിവാക്കി ക്ഷേത്ര/മതാചാര ചടങ്ങുകളായി മാത്രം നടത്തണം. ------------------------- അലനല്ലൂരില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തം അലനല്ലൂര്‍: പഞ്ചായത്തില്‍ ഒരാഴ്ചക്കിടെ നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും മുന്‍കരുതലുകളും ജാഗ്രത പ്രവര്‍ത്തനങ്ങളും ശക്തമാക്കി. വ്യാഴാഴ്ച സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ആൻറിജന്‍ പരിശോധനയില്‍ 37 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതി​ൻെറ ഭാഗമായി പഞ്ചായത്തിലെ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന സംഘടനകള്‍, ക്ലബ്​ ഭാരവാഹികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു. വ്യാപാരിക​േളാട്​ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിർദേശിച്ചു. ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, സി.ഡി.എസ് എന്നിവരുടെ യോഗം ഒരാഴ്ചക്കകം കുടുംബശ്രീ യൂനിറ്റുകള്‍ വിളിച്ച് ചേര്‍ത്തും വീടുകള്‍ കയറിയും ബോധവത്​കരണം നടത്താൻ തീരുമാനിച്ചു. ഓട്ടോ ടാക്‌സി യൂനിയന്‍ നേതാക്കളുടെ യോഗം വെള്ളിയാഴ്ച നടക്കും. പഞ്ചായത്തിലെ കണ്ടെയ്​ൻറ്​മൻെറ്​ സോണുകളായ ഉപ്പുകുളം, കണ്ണംകുണ്ട്, ചിരട്ടക്കുളം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ മുള്ളത്ത് ലത, വൈസ് പ്രസിഡൻറ്​ കെ. ഹംസ, സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ മഠത്തൊടി അലി, അനിത വിത്തനോട്ടില്‍, ലൈല ഷാജഹാന്‍, മറ്റു ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി, എച്ച്.ഐ കെ. ഷംസുദ്ദീന്‍, ജെ.എച്ച്.‌ഐ എ.പി. പ്രമോദ് കുമാര്‍ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story