Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:29 AM IST Updated On
date_range 20 March 2022 5:29 AM ISTടിക്കറ്റ് പരിശോധന: 15 സ്വകാര്യ ബസുകൾക്കെതിരെ കേസ്
text_fieldsbookmark_border
മണ്ണാർക്കാട്: ടിക്കറ്റുകൾ നൽകാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ശനിയാഴ്ച മണ്ണാർക്കാട്ട് ടിക്കറ്റുകൾ നൽകാത്തതിന് 15 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു. ടിക്കറ്റുകൾ നൽകാതിരിക്കുകയോ അവ്യക്തമായ ടിക്കറ്റുകൾ നൽകുകയോ ചെയ്ത ബസുകൾക്കെതിരെയാണ് നടപടി. വരും ദിവസങ്ങളിലും പരിശോധനയും നടപടിയും ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർക്കെതിരെയും പിഴ ഉൾപ്പെടെ നടപടികളുമായി മുന്നോട്ട് പോകാനാണ് വകുപ്പിന്റെ തീരുമാനം. ബസപകടങ്ങളിലും മറ്റും യാത്ര ചെയ്തതിന്റെ തെളിവിനുൾപ്പെടെ പല കാര്യങ്ങൾക്കും യാത്രാടിക്കറ്റ് ആവശ്യമാണ്. എന്നാൽ, ഇക്കാര്യത്തിൽ ബസ് ജീവനക്കാരും യാത്രക്കാരും വേണ്ടത്ര ബോധവാന്മാരല്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story