Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമജ്ജ മാറ്റിവെക്കാൻ...

മജ്ജ മാറ്റിവെക്കാൻ 15കാരൻ സഹായം തേടുന്നു

text_fields
bookmark_border
അലനല്ലൂർ (പാലക്കാട്​): മജ്ജ മാറ്റിവെക്കാൻ 15​ വയസ്സുകാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. കർക്കിടാംകുന്ന് കുളപറമ്പിലെ കാപ്പിൽ മുജീബി​ൻെറ മകൻ മിൻഹാജാണ് കനിവ് കാത്ത് കഴിയുന്നത്. അഡ്രിനോ ലെക്കോ ഡിസ്ട്രോഫി (എ.എൽ.ഡി) എന്ന മാരകമായ ജനിതരോഗം ബാധിച്ച മിൻഹാജ് വർഷങ്ങളായി ചികിത്സയിലാണ്. ജീവൻ രക്ഷിക്കാനും ആരോഗ്യം നിലനിർത്താനും മജ്ജ മാറ്റിവെക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ്​ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ പറഞ്ഞത്​. മജ്ജ നൽകാൻ സഹോദരി തയാറാണെങ്കിലും ശസ്ത്രക്രിയയും തുടർ ചികിത്സയും അടക്കം 25 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇത്രയും തുക നിർധന കുടുംബത്തിന് കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വി.കെ. ഉമ്മർ ചെയർമാനും പെരുമ്പയിൽ ഷൗക്കത്തലി കൺവീനറും പി.പി.കെ. അബ്​ദുറഹിമാൻ ട്രഷററുമായി സഹായ സമിതി രൂപവത്​കരിച്ച് പ്രവർത്തനം ആരംഭിച്ചു. 'മിൻഹാജ് ചികിത്സ സഹായ സമിതി' പേരിൽ ഫെഡറൽ ബാങ്ക് മേലാറ്റൂർ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 15980100147301. IFSC: FDRL0001598. ​േഫാൺ: 9446789667, 9744257996. ഫോട്ടോ: മിൻഹാജ്. PEW ALN Minhaj.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story