Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2021 5:33 AM IST Updated On
date_range 10 Feb 2021 5:33 AM ISTജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ് 14ന്
text_fieldsbookmark_border
ഷൊർണൂർ: ജില്ല ഒളിമ്പിക്സ് അസോസിയേഷനും അമച്വർ ബോക്സിങ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 14ന് നടക്കും. സംഘാടക സമിതി ഓഫിസ് സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൻ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. പി. രാജേഷ് അധ്യക്ഷത വഹിച്ചു. ------------------------------------------- ചെറുമുളയൻകാവ് ഉത്സവത്തിന് കൊടിയേറി ഷൊർണൂർ: കയിലിയാട് ചെറുമുളയൻകാവ് ഉത്സവത്തിന് കൊടിയേറി. കരടിക്കുന്ന് പറയ സമുദായം അനുവാദം നൽകിയതോടെയാണ് പരമ്പരാഗത ചടങ്ങുകളോടെ കൊടിയേറ്റിയത്. ക്ഷേത്രം തന്ത്രി ചോമ്പറ്റ മന മണികണ്ഠൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. വിവിധ തട്ടകങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ചടങ്ങിന് നേതൃത്വം നൽകി. ഫെബ്രുവരി 27, 28 തീയതികളിൽ നടക്കുന്ന കാളവേല, പൂരം മഹോത്സവത്തോടെ ആഘോഷത്തിന് കൊടിയിറങ്ങും. ---------------------------- വ്യാപാരികള്‍ ധർണ നടത്തി കൂറ്റനാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പിൽ ധർണ നടത്തി. ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ചിത്രം pew6 daran കൂറ്റനാട്ട് വ്യാപാരികള്‍ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story