Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതാലൂക്ക് വികസന സമിതി  ...

താലൂക്ക് വികസന സമിതി  കോടതി വിധിച്ചിട്ടും താലൂക്ക് ആശുപത്രിയുടെ 14 സെൻറ് ഏറ്റെടുത്തുനൽകുന്നതിൽ റവന്യു വകുപ്പ് അനാസ്ഥ കാട്ടുന്നതായി പരാതി. 

text_fields
bookmark_border
താലൂക്ക് വികസന സമിതി കോടതി വിധിച്ചിട്ടും താലൂക്ക് ആശുപത്രിയുടെ 14 സൻെറ് ഏറ്റെടുത്തുനൽകുന്നതിൽ റവന്യു വകുപ്പ് അനാസ്ഥ കാട്ടുന്നതായി പരാതി. ഒറ്റപ്പാലം താലൂക്ക്​ ആശുപത്രിയുടെ 14 സെന്‍റ്​ വീണ്ടെടുക്കാത്തതിനെതിരെ വിമർശം താലൂക്ക്​ വികസന സമിതി യോഗത്തിലാണ് ​വിമർശം ഒറ്റപ്പാലം: നാലര പതിറ്റാണ്ട് കാലമായി അന്യാധീനപ്പെട്ട്​ കിടക്കുന്ന ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ 14 സെന്‍റ്​ സ്ഥലം ഏറ്റെടുത്ത്​ തിരികെ നൽകാൻ ഹൈകോടതി ഉത്തരവിട്ട് മാസങ്ങൾ പിന്നിടുമ്പോഴും വിധി നടപ്പാക്കുന്നതിൽ റവന്യൂ വകുപ്പ് അനാസ്ഥ തുടരുന്നതായി താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശം. ഭൂമി ഏറ്റെടുത്ത് ഉടൻ കൈമാറണമെന്ന വിധിപ്പകർപ്പ്​ സബ്​ കലക്ടർ ഓഫിസിൽ ലഭിച്ചിട്ടും ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുകയാണെന്ന്​ മുസ്​ലിം ലീഗ്​ പ്രതിനിധി പി.എം.എ. ജലീൽ ആരോപിച്ചു. ഉദാസീനത തുടരുന്നപക്ഷം കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യുമെന്നും ജലീൽ പറഞ്ഞു. അതേസമയം, വിധിപ്പകർപ്പ് ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറക്ക് അതിൽ പറയുന്ന കാലാവധിക്കുള്ളിൽ സ്ഥലം ഏറ്റെടുത്ത് ആശുപത്രിക്ക് കൈമാറുമെന്നും തഹസിൽദാർ പോളി മാത്യു ഉറപ്പ് നൽകി. താലൂക്ക് ആശുപത്രിയിൽനിന്ന് മലിനജലം റോഡിലേക്കൊഴുകി നിരന്തരം ദുരിതമാകുന്നതിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ഉയർന്നു. മലിനജലം സംഭരിക്കാൻ ഭാഗമായി കുഴിയെടുക്കുമ്പോൾ ലഭിക്കുന്ന മണ്ണ് നീക്കാൻ റവന്യൂ വകുപ്പ് അനുമതി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നതെന്ന ആക്ഷേപവും ഉയർന്നു. ജിയോളജി വകുപ്പാണ് അനുമതി നൽകേണ്ടതെന്നും റവന്യൂ വകുപ്പിൽ ഇത് സംബന്ധിച്ച അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾപോലുള്ളവ നീക്കം ചെയ്യാൻ അനുമതിയുടെ ആവശ്യമില്ലെന്നും ഇവർ വ്യക്തമാക്കി. പാലക്കാട്-കുളപ്പുള്ളി പാതയിലെ തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും ഇതിന് പരിഹാരം വേണമെന്നും ആവശ്യമുയർന്നു. എന്നാൽ, നിരത്ത് പരിപാലനം മാത്രമേ പൊതുമരാമത്ത് വകുപ്പിനുള്ളതെന്ന്​ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ട് മാസത്തിനകം പാതയോരത്തെ കൈയേറ്റം ഒഴിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്ന പി.ഡബ്ല്യൂ.ഡി തുടർനടപടികൾ കൈക്കൊണ്ടില്ലെന്ന പരാതിയുമുയർന്നു. ഭൂരേഖ തഹസിൽദാർക്ക് ഇതുസംബന്ധിച്ച അപേക്ഷ നൽകി കാത്തിരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. എന്നാൽ, കൈയേറ്റം ഏതുവകുപ്പുമായി ബന്ധപ്പെട്ടാണോ ഉള്ളത് ആ വകുപ്പിന് ഒഴിപ്പിച്ചെടുക്കാൻ പുതിയ സർക്കാർ ഉത്തരവ് അനുമതി നൽകുന്നുണ്ടെന്ന് തഹസിൽദാർ പറഞ്ഞു. കടമ്പൂരിൽ വെള്ളം ലഭിക്കാതെ തന്നെ വാട്ടർ ചാർജ് അടക്കാൻ ബിൽ നൽകിയതും യോഗത്തിൽ ചർച്ചയായി. കമ്പ്യൂട്ടർ ബില്ലിൽ മാറ്റം വരുത്താൻ കഴിയാത്തതാണ് ബിൽ ലഭിക്കാൻ കാരണമെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വ്യാപക കൃഷിനാശം വരുത്തുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. പന്നികളെ വെടിവെക്കാനുള്ള സംഘത്തിലെ 14 പേരിൽ രണ്ടുപേർ മാത്രമാണ് ഷാർപ്പ് ഷൂട്ടർമാരായുള്ളത്​. ഒറ്റപ്പാലം റേ​ഞ്ചിലാണ്​ ഏറ്റവും കൂടുതൽ പന്നികളെ വെടിവെച്ചുകൊന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. വാണിയംകുളം പഞ്ചായത്ത് പ്രസിഡൻറ് കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story