Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ് ബാധിതരായ...

കോവിഡ് ബാധിതരായ അമ്മയും മകനും ആംബുലൻസിന്​ കാത്തുനിന്നത് 14 മണിക്കൂർ

text_fields
bookmark_border
അഗളി: അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച അമ്മയും മകനും ജില്ല ആശുപത്രിയിലെത്താൻ ആംബുലൻസിനായി കാത്തുനിന്നത് 14 മണിക്കൂർ. മുക്കാലി ചോലക്കാട് സ്വദേശികളായ ഇവർ കടുത്ത പനിയെ തുടർന്നാണ് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ എത്തിയത്. ആൻറിജൻ പരിശോധനയിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു. മകന് അപസ്മാരമുള്ളതിനാൽ ഡോക്ടർ ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ, ആദിവാസി വിഭാഗക്കാരല്ല എന്ന കാരണത്താൽ ആശുപത്രിയിൽ നിന്ന്​ ആംബുലൻസ് വിട്ടുനൽകിയില്ല. സൂപ്രണ്ടുമായി ബന്ധപ്പെട്ടെങ്കിലും വാടകയ്ക്ക് ആംബുലൻസ് വിളിക്കാനാണ് നിർദേശിച്ചത്. അതിനുള്ള പണം ഇവരുടെ കൈയിൽ ഇല്ലായിരുന്നു. വാഹനം ലഭിക്കാതെ ഏറെ വൈകിയ സാഹചര്യത്തിൽ ഇവർ അഗളി പൊലീസിൽ ബന്ധപ്പെട്ടു. തുടർന്ന് പൊലീസ്​ ഇടപെടലിനെ തുടർന്ന് സാമൂഹിക പ്രവർത്തകരും സുമനസ്സുകളും ഇവരെ സഹായിക്കാൻ രംഗത്തു വരികയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നും ആംബുലൻസ് എത്തുമ്പോൾ രാത്രി പത്ത്​ കഴിഞ്ഞിരുന്നു. ഭക്ഷണം പോലും ലഭിച്ചില്ലെന്ന് ഇവർ പരാതിപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story