Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാലിന്യ സംഭരണത്തിനായി...

മാലിന്യ സംഭരണത്തിനായി 12 എം.സി.എഫുകൾ സ്ഥാപിക്കും. 

text_fields
bookmark_border
ഒറ്റപ്പാലം: നഗരസഭയിലെ ഹരിത കർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംഭരിച്ചുവെക്കുന്നതിന് 12 കേന്ദ്രങ്ങളിൽ എം.സി.എഫ് (ഇരുമ്പ് നിർമിത മാലിന്യ സംഭരണ സംവിധാനം) സ്ഥാപിക്കും. താരതമ്യേന കൂടുതൽ മാലിന്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ നഗരസഭ ബസ് സ്റ്റാൻഡ്, നഗരസഭ മാർക്കറ്റ് കോംപ്ലക്സ് , കണ്ണിയംപുറം ആയുർവേദ ആശുപത്രി തുടങ്ങിയ 12 ഇടങ്ങളിൽ സംഭരണ സംവിധാനം ഏർപ്പെടുത്താനാണ്​ കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ തീരുമാനമായത്. വാഹനങ്ങൾ എത്തിക്കുന്നത് വരെ താൽക്കാലികമായി അതാതിടങ്ങളിൽ മാലിന്യം സൂക്ഷിക്കാനുള്ള സംവിധാനമാണ് എം.സി.എഫ് . ഏഴടിയോളം പൊക്കത്തിൽ നിർമിക്കുന്ന എം.സി.എഫ് ഒന്നിന് 90,000 രൂപയോളം ചെലവ് വരും. സർക്കാർ അംഗീകൃത സ്ഥാപനമായ സിൽക്കിനാണ് നിർമാണ ചുമതല നൽകുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story