Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:40 AM IST Updated On
date_range 26 Oct 2021 5:40 AM ISTഫിനോമിനൽ ഗ്രൂപ് നിക്ഷേപ തട്ടിപ്പ്: സംസ്ഥാനത്താകെയുള്ളത് 112 കേസുകൾ
text_fieldsbookmark_border
ചെയർമാനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി പെരിന്തൽമണ്ണ: നിക്ഷേപ തട്ടിപ്പ് കേസിൽ ഫിനോമിനൽ ഗ്രൂപ് ചെയർമാൻ നേപ്പാൾ സ്വദേശി എൻ.കെ. സിങ്ങിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. വിയ്യൂർ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഇയാളെ പെരിന്തൽമണ്ണയിലെ 33 കേസുകളിലേക്കായാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ നൽകി. ചാലക്കുടിയിൽ 29, മഞ്ചേരിയിൽ മൂന്ന്, പെരിന്തൽമണ്ണയിൽ 33, തൃശൂരിൽ 16 തുടങ്ങിയവയുൾപ്പെടെ സംസ്ഥാനത്ത് 112 കേസുകളാണ് നിലവിലുള്ളതെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി. പ്രതിയെ പെരിന്തൽമണ്ണയിൽ കമ്പനി ഓഫിസ് പ്രവർത്തിച്ചിരുന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ആഗസ്റ്റ് 26ന് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ ഡിവൈ.എസ്.പി എം. സുരേന്ദ്രൻെറ നേതൃത്വത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. പെരിന്തൽമണ്ണയിൽ മുമ്പ് ഒാഫിസ് പ്രവർത്തിച്ചിരുന്നു. അതിൽ വൻതുക നിക്ഷേപിച്ച സ്ത്രീകളടക്കമുള്ളവർ തിങ്കളാഴ്ച സിങ്ങിനെ കാണാൻ കോടതിയിലും പരിസരത്തുമെത്തി. ഫിനോമിനൽ ഹെൽത്ത് ആൻഡ് വെൽത്ത് ഇൻഷുറൻസ് പ്രോഗ്രാം എന്ന പേരിലാണ് നിക്ഷേപകരെ പരിചയപ്പെടുത്തിയിരുന്നത്. നിക്ഷേപിക്കുന്ന തുക ഒമ്പതുവർഷം കൊണ്ട് ഇരട്ടിയായി തിരിച്ചുനൽകുമെന്നായിരുന്നു പ്രധാന വാഗ്ദാനം. അതിനുപുറമെ പെരിന്തൽമണ്ണയിലേതടക്കം പ്രമുഖ ആശുപത്രികളിൽ ചികിത്സ സൗകര്യവും ഉറപ്പ് നൽകിയിരുന്നെന്ന് പണം നിക്ഷേപിച്ചവർ പറഞ്ഞു. ആശുപത്രികളെ കമ്പനിയുമായി ബന്ധപ്പെടുത്തിയായിരുന്നു ചികിത്സ പദ്ധതി. പണം നിക്ഷേപിച്ചവർക്ക് ആദ്യം ലാഭം ലഭിച്ചു. 2016ൽ നോട്ട് നിരോധന ശേഷമാണ് പണം തിരികെ ലഭിക്കാതായത്. അതേസമയം, കേരളത്തിൽ പലയിടത്തായി കമ്പനിയുടെ പേരിൽ ഭൂമിയുണ്ടെന്നും ഒന്നര വർഷം കൊണ്ട് നിക്ഷേപം തിരികെ നൽകാമെന്നാണ് എം.കെ. സിങ് നിക്ഷേപകരോട് പറയുന്നത്. കോഴിക്കോട് ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് ഡിവൈ.എസ്.പി എം. സുരേന്ദ്രൻ, സി.ഐ സി.ബി. തോമസ്, എസ്.ഐ കെ.പി. ഗിരീഷ്കുമാർ, എ.എസ്.ഐ ഷാജി തുടങ്ങിയവരടങ്ങിയവരാണ് അന്വേഷിക്കുന്നത്. mpg pmna1 nikshepa thattipp kes prathi n.k.sing നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നേപ്പാൾ സ്വദേശി എൻ.കെ. സിങ്ങിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
