Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2021 5:28 AM IST Updated On
date_range 4 Sept 2021 5:28 AM ISTജില്ലയില്‍ 11,000 അന്തർ സംസ്ഥാന തൊഴിലാളികള്‍ കോവിഡ് വാക്‌സിനെടുത്തു
text_fieldsbookmark_border
പാലക്കാട്: ജില്ലയില്‍ കഞ്ചിക്കോട് മേഖലയിലടക്കം 11,000 അന്തർ സംസ്ഥാന തൊഴിലാളികള്‍ കോവിഡ് വാക്‌സിന്‍ എടുത്തതായി ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. കഞ്ചിക്കോട് മേഖലയില്‍ ഇതുവരെ 5,051 അന്തർ സംസ്ഥാന തൊഴിലാളികളാണ് വാക്‌സിന്‍ എടുത്തത്. ജില്ലയില്‍ 16,000 അന്തർ സംസ്ഥാന തൊഴിലാളികളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊഴിലുടമ മുഖേനയും ആരോഗ്യ പ്രവര്‍ത്തകര്‍, അസി. ലേബര്‍ ഓഫിസര്‍മാര്‍ എന്നിവരുടെ സഹായത്തോടെയുമാണ് തൊഴിലാളികൾ വാക്‌സിന്‍ എടുക്കുന്നത്. വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്ക് ബോധവത്കരണവും നല്‍കുന്നുണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ആരംഭിച്ച വാക്‌സിനേഷന്‍ ക്യാമ്പ് കലക്ടര്‍ മൃണ്‍മയി ജോഷി, അസി. കലക്ടര്‍ അശ്വതി ശ്രീനിവാസ് എന്നിവര്‍ സന്ദര്‍ശിച്ചു. വാക്സിൻെറ ലഭ്യതയനുസരിച്ച് എല്ലാ തൊഴിലാളികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story