Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:28 AM IST Updated On
date_range 21 Oct 2021 5:28 AM ISTജില്ലയിൽ 10.31 കോടിയുടെ കൃഷിനാശം
text_fieldsbookmark_border
Lead Package പാലക്കാട്: ജില്ലയിൽ ഒക്ടോബർ 17 മുതൽ 19 വരെയുണ്ടായ കനത്ത മഴയിൽ 10.31 കോടിയുടെ കൃഷിനാശമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. കൃഷി വകുപ്പിൻെറ എഫ്.ഐ.ആർ അനുസരിച്ചാണ് നാശനഷ്ടം കണക്കാക്കിയത്. 1,442 കർഷകർക്കായാണ് ഇത്രയും നഷ്ടം. 1380 കർഷകരുടേതായി 673.5 ഹെക്ടർ ഒന്നാംവിള നെൽകൃഷി നശിച്ചിട്ടുണ്ട്. 10.10 കോടി രൂപയുടെ നാശനഷ്ടമാണ് ഇതിൽ കണക്കാക്കുന്നത്. രണ്ടാം വിള നെൽകൃഷിക്കായി തയ്യാറെടുക്കുന്ന 22 കർഷകരുടെ 9.5 ഹെക്ടറിലായി 14.25 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 4.4 ഹെക്ടറിലായി പന്തലിട്ടു വളർത്തുന്ന പച്ചക്കറിയിനത്തിൽ 13 കർഷകരുടേതായി 1.98 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. മറ്റു പച്ചക്കറിയിനത്തിൽ 1.60 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. കേരകൃഷിയിൽ 75000, ഇഞ്ചികൃഷിയിൽ 60000, വാഴകൃഷിയിൽ 1.64 ലക്ഷം രൂപയുടെയും നാശനഷ്ടമാണ് വിലയിരുത്തിയിട്ടുള്ളത്. ജില്ലയിൽ ജൂൺ ഒന്നുമുതൽ ഒക്ടോബർ 20 വരെയുള്ള കണക്കനുസരിച്ച് കനത്ത മഴയിൽ 61.46 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. മൊത്തം 10,430 കർഷകർക്കാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story