Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:45 AM IST Updated On
date_range 8 May 2022 5:45 AM ISTക്രമരഹിതമായി നൽകിവന്ന ഹജ്ജ് ക്വോട്ട റദ്ദാക്കിയത് മോദി സർക്കാർ -അബ്ദുല്ലക്കുട്ടി
text_fieldsbookmark_border
അങ്ങാടിപ്പുറത്ത് മൂന്നു ദിവസത്തെ ബി.ജെ.പി പഠനശിബിരത്തിന് തുടക്കം അങ്ങാടിപ്പുറം: സ്വകാര്യ സ്ഥാപനങ്ങൾക്ക് ക്രമരഹിതമായി നൽകിയിരുന്ന ഹജ്ജ് ക്വോട്ട അന്വേഷണവിധേയമായി റദ്ദാക്കുകയും വനിതകൾക്ക് സ്വതന്ത്രമായി ഹജ്ജ് കർമം നിർവഹിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്തത് നരേന്ദ്ര മോദി സർക്കാറിന്‍റെ ശ്രമഫലമാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി. അബ്ദുല്ലക്കുട്ടി. അങ്ങാടിപ്പുറത്ത് മൂന്നു ദിവസത്തെ ബി.ജെ.പി മലപ്പുറം ജില്ല പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുണ്ടായിരുന്ന നിയമങ്ങൾ മതനേതൃത്വത്തെ ബോധ്യപ്പെടുത്തി സൗദി സർക്കാറിനെക്കൊണ്ട് നാലംഗ വനിത സംഘത്തിന് ആൺതുണയില്ലാതെ ഹജ്ജ് കർമത്തിന് അവസരമൊരുക്കിയത് നരേന്ദ്ര മോദിയുടെ ഇടപെടലാണ്. ഹജ്ജ് കർമത്തെ സുതാര്യവും അഴിമതിരഹിതവുമാക്കാൻ മോദി സർക്കാറിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് രവി തേലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ. കാസിം, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. നാരായണൻ, കെ. രാമചന്ദ്രൻ, കെ.കെ. സുരേന്ദ്രൻ, ടി.പി. സുൽഫത്ത്, മേഖല ജനറൽ സെക്രട്ടറി എം. പ്രേമൻ, ഉപാധ്യക്ഷൻ ടി.കെ. അശോക് കുമാർ, ജില്ല ജനറൽ സെക്രട്ടറിമാരായ പി.ആർ. രശ്മിൽ നാഥ്, ബി. രതീഷ് എന്നിവർ സംസാരിച്ചു. പഠനശിബിരം തിങ്കളാഴ്ച സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്യും. mpg pmna 2 b.j.p padana shibiram അങ്ങാടിപ്പുറത്ത് ആരംഭിച്ച മൂന്നു ദിവസത്തെ ബി.ജെ.പി ജില്ല പഠനശിബിരം ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
