Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:39 AM IST Updated On
date_range 8 May 2022 5:39 AM ISTകണ്ണന്നൂരിൽ മാലിന്യം തള്ളുന്നു; ദുർഗന്ധം ദുരിതമായി
text_fieldsbookmark_border
തൃത്താല: തൃത്താല -പട്ടാമ്പി പാതയില്‍ കണ്ണന്നൂരിൽ മാലിന്യം കുന്നുകൂടുന്നു. ചാക്കുകളിലും കവറുകളിലുമായി അറവുശാലകളിലേയും ബാര്ബർഷോപ്പുകളിലേയും മറ്റും അവശിഷ്ടങ്ങളാണ് കൊണ്ടിടുന്നത്. വലിയതോതില്‍ ദുര്‍ഗന്ധമാണ് ഇവിടെ അനുഭവപ്പെടുന്നത്. തെരുവുനായ്ക്കളുടെ ശല്യവും ഏറെയാണ്. ഒഴിഞ്ഞ പ്രദേശമാണെന്നതാണ് മാലിന്യം ഇവിടെ ഇടുന്നതിന് സാമൂഹികവിരുദ്ധർക്ക് എളുപ്പമാക്കുന്നത്. ഇവിടെ കാമറകളോ തെരുവുവിളക്കുകളോ ഇല്ല. തൊട്ടു താഴെ ഭഗവതിക്ഷേത്രമാണ്. ക്ഷേത്രത്തിലെത്തുന്നവര്‍ മാലിന്യ പ്രശ്നം കാരണം പ്രയാസപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story