Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:38 AM IST Updated On
date_range 8 May 2022 5:38 AM ISTഫ്രറ്റേണിറ്റി വാർഷികാഘോഷം: രക്തം നൽകി പ്രവർത്തകർ
text_fieldsbookmark_border
പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്മെന്‍റ് വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രവർത്തകർ ജില്ല ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി. രക്തദാനം നടത്തി ജില്ല പ്രസിഡന്റ് ഫിറോസ് എഫ്. റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. റഷാദ് പുതുനഗരം, സാബിത്, സമദ്, ത്വാഹ, അസ്ലം, മൻസൂർ, അമീൻ എന്നിവർ നേതൃത്വം നൽകി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ഉടൻ തുടങ്ങണമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രണ്ടു വർഷം മുമ്പ് ഫണ്ട് വകയിരുത്തി. കെട്ടിടം വരെ അനുവദിച്ചിട്ടും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ അനുമതി ബാങ്കിന് വൈകുന്നത് പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഫിറോസ് എഫ്. റഹ്മാൻ അധ്യക്ഷത വഹിച്ചു. PEW PKD FRATE. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകർ സംഘടനയുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ല ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story