Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒരുനോക്ക് കാണാനാവാതെ...

ഒരുനോക്ക് കാണാനാവാതെ ജാസ്മിനും മകൾക്കും യാത്രാമൊഴി

text_fields
bookmark_border
ഒരുനോക്ക് കാണാനാവാതെ ജാസ്മിനും മകൾക്കും യാത്രാമൊഴി
cancel
കീഴാറ്റൂർ: ഗുഡ്സ് ഓട്ടോയിൽ സ്ഫോടകവസ്തുക്കൾ വെച്ച് ഭർത്താവ്​ തീകൊളുത്തിയതിനെത്തുടർന്ന്​ മരിച്ച ജാസ്മിനും മകൾ ഫാത്തിമ സഫക്കും കണ്ണീരോടെ യാത്രാമൊഴി. കൂടെപ്പിറപ്പുകൾക്കും നാട്ടുകാർക്കും ഒരുനോക്ക് കാണാനാകാതെയാണ് ഇവരുടെ മടക്കം. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് ഖബറടക്കി. കീഴാറ്റൂർ കൊണ്ടിപറമ്പ് പലയക്കോടൻ അബൂബക്കറിന്‍റെ മകൾ ജാസ്മിൻ (37), മകൾ ഫാത്തിമ സഫ (11) എന്നിവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ 11.30ഓടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. 11.50ഓടെയാണ്​ കീഴാറ്റൂർ കൊണ്ടിപറമ്പ് ജുമാമസ്ജിദിലേക്ക്​ കൊണ്ടുവന്നത്. കത്തിക്കരിഞ്ഞതിനാൽ ആർക്കും കാണിച്ച് കൊടുക്കാനാവാത്ത അവസ്ഥയിലായിരുന്നു. ബന്ധുക്കളും കുടുംബങ്ങളും നാട്ടുകാരും മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം ഖബറടക്കി. കൂടിനിന്നവരിൽ കണ്ണീരും വേദനയും പടർത്തിയായിരുന്നു അന്ത്യചടങ്ങുകൾ. ജാസ്മിന്‍റെ ഭർത്താവ് തുവ്വൂർ മാമ്പുഴയിലെ തെച്ചിയോടൻ മുഹമ്മദിന്‍റെ (52) മൃതദേഹം മാമ്പുഴ താണിക്കുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പൊള്ളലേറ്റ മകൾ ഷിഫാന (അഞ്ച്) ഗുരുതരാവസ്ഥയിൽ തുടരുകയാണ്​. mpg pmna 1 keezhattoor body ജാസ്മിന്‍റെയും മകൾ ഫാത്തിമ സഫയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം കഴിഞ്ഞ് പള്ളിയിലേക്ക് എത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story