Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:33 AM IST Updated On
date_range 5 May 2022 5:33 AM ISTപെരുന്നാൾ ഘോഷയാത്രക്കിടെ സംഘർഷം; പൊലീസ് ലാത്തിവീശി
text_fieldsbookmark_border
ആലത്തൂർ: പെരുന്നാൾ ദിവസം രാത്രി വാഹനത്തിൽ സ്പീക്കർ വെച്ചുള്ള ഗാനാലാപന ഘോഷയാത്ര സംഘർഷത്തിലും പൊലീസിന്‍റെ ലാത്തിവീശലിലും കലാശിച്ചു. നിയന്ത്രണ ലംഘനം ചൂണ്ടിക്കാട്ടി ഘോഷയാത്ര തിരിച്ചു പോകണമെന്ന നിർദേശം പാലിക്കാത്തതാണ് ലാത്തിവീശലിൽ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ലാത്തിയടിയിൽ പരിക്കേറ്റ മൂന്നുപേർ ആലത്തൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. വാനൂർ നാല് സെന്‍റ് കോളനി ഭാഗത്തെ ഷംസുദ്ദീൻ (31) റഫീഖ് (25) രാജു (24) എന്നിവരാണ് ചികിത്സ തേടിയത്. വാനൂർ ഭാഗത്തെ ഘോഷയാത്ര നിയന്ത്രണം ലംഘിച്ച് ആലത്തൂർ ടൗണിലെത്തിയപ്പോൾ തിരിച്ചു പോകാൻ പൊലീസ് നിർദേശിച്ചതോടെ സംഘാടകരിൽ ഭിന്നാഭിപ്രായവും തർക്കവുമുണ്ടായപ്പോൾ ഇടപെടുകയായിരുന്നെന്നാണ് പൊലീസ് വിശദീകരണം. ഗതാഗത തടസ്സമുണ്ടാക്കിയതിനും അമിത ശബ്ദം ഉപയോഗിച്ചതിനും കേസെടുത്തതായും വാഹനം കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. PEW ALTR. Perumal Goshayatra ആലത്തൂർ ടൗണിൽ പെരുന്നാൾ ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസ് ലാത്തിവീശിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
