Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:31 AM IST Updated On
date_range 29 April 2022 5:31 AM ISTപ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം അധ്യാപകർ ബഹിഷ്കരിച്ചു
text_fieldsbookmark_border
ചെർപ്പുളശ്ശേരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച ആരംഭിക്കേണ്ടിയിരുന്ന പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം അധ്യാപകർ ബഹിഷ്കരിച്ചതോടെ തടസ്സപ്പെട്ടു. രാവിലെ ചോദ്യപേപ്പർ അവലോകനത്തോടെയാണ് ക്യാമ്പ് തുടങ്ങിയത്. തുടർന്ന് ഡിപ്പാർട്ട്മെന്‍റ് നൽകുന്ന മൂല്യനിർണയസൂചികയിലെ അപാകതകൾ അധ്യാപകർ ഉന്നയിച്ചു. ഈ വിഷയത്തിൽ പരിഹാരമാകാത്തതോടെയാണ് ക്യാമ്പ് ബഹിഷ്കരിച്ചതെന്ന് അധ്യാപകർ പറഞ്ഞു. തുടർന്ന് വൈകുന്നേരം നോക്കേണ്ട 15 പേപ്പറുകൾ അധ്യാപകർ ഏറ്റുവാങ്ങിയില്ല. കോവിഡ് പശ്ചാത്തലത്തിൽ പൂർണ പഠനപ്രക്രിയകൾ നടക്കാത്ത ഈ വർഷം ഡിപ്പാർട്ട്മെന്‍റ് നൽകിയ ഉത്തരസൂചിക വെച്ചുള്ള മൂല്യനിർണയം അശാസ്ത്രീയമാെണന്നാണ് അധ്യാപകരുടെ വിലയിരുത്തൽ. ഇരട്ടമൂല്യനിർണയമുള്ളതാണ് കെമിസ്ട്രി പേപ്പർ. അഞ്ച് അധ്യാപകരും ചീഫും അടങ്ങുന്ന 13 ബാച്ചാണ് ഇവിടെ മൂല്യനിർണയം നടത്തുന്നത്. ജില്ലയിൽ രണ്ട് ഭാഗത്താണ് കെമിസ്ടി ക്യാമ്പ് ഉള്ളത്. പാലക്കാട് മോയൻസ് സ്കൂളാണ് മറ്റൊരു ക്യാമ്പ്. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് അധ്യാപകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story