Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനണ്ടൻകിഴായ മഹല്ലിലെ...

നണ്ടൻകിഴായ മഹല്ലിലെ പള്ളിക്കഞ്ഞിക്ക്​ രത്നാമണിയുടെ കൈപ്പുണ്യം

text_fields
bookmark_border
മുതലമട: നണ്ടൻകിഴായ മഹല്ലിലെ പള്ളിക്കഞ്ഞിയു​​ടെ രുചി​വൈഭവത്തിന്​ പിന്നിൽ​ രത്നാമണിയുടെ കൈപ്പുണ്യം. രണ്ട്​ പതിറ്റാണ്ടോളമായി റമദാനിൽ നണ്ടൻകിഴായ മഹല്ലുനിവാസികൾ രുചിക്കുന്നത് ഇവർ പാകംചെയ്​ത പള്ളിക്കഞ്ഞിയാണ്​. പറക്കുണ്ട് ഉണക്കാട്ട്​ചള്ളയിൽ അപ്പുവിന്‍റെ ഭാര്യ രത്നാമണിയാണ്​ നണ്ടൻകിഴായ സുന്നത്ത് ജമാഅത്ത് ജുമാമസ്ജിദിൽ കഴിഞ്ഞ 18 വർഷമായി കഞ്ഞി തയാറാക്കുന്നത്​​. ഇവരുടെ രുചിക്കൂട്ടുകളും വൃത്തിയും ജോലിയിലെ കൃത്യനിഷ്ഠയും ഒന്നുവേറെതന്നെ. മഹല്ലുവാസികളുമായുള്ള പതിറ്റാണ്ടുകളായുള്ള ആത്മബന്ധം ഇവരെ ഈ ജോലിയോട്​ അടുപ്പിച്ചുനിർത്തുന്നു. പട്ട, ഗ്രാമ്പു, ചെറിയ ഉള്ളി, സവാള, ഇഞ്ചി, പച്ചമുളക്, ജീരകം, മല്ലിയില, പൊതീനയില, നാളികേരം, കറിവേപ്പില, വെളിച്ചെണ്ണ, പച്ചരി, പുഴുക്കലരി തുടങ്ങി 18 ഇനങ്ങൾ ചേർത്താണ്​ കഞ്ഞി വെക്കുന്നത്. തുടക്കത്തിൽ ഉള്ളി, തക്കാളി, പട്ട, ഗ്രാമ്പു എന്നിവയിട്ട് കഞ്ഞി വെക്കുന്ന ചെമ്പിലിട്ട് ഇളക്കി പാകത്തിലായാൽ വെള്ളം ഒഴിച്ചു തിളപ്പിച്ചശേഷം ആദ്യം പുഴുക്കലരിയും ശേഷം പച്ചരിയും ഉപയോഗിച്ച് അഞ്ച് മണിക്കൂർ എടുത്താണ്​ രത്നാമണിയും സഹായികളായ സഫിയ, ഷെമീർ എന്നിവരും ചേർന്ന് കഞ്ഞി തയാറാക്കുന്നത്. വേറിട്ട മണവും രുചിയുമുള്ള കഞ്ഞി വാങ്ങാൻ മഹല്ലുവാസികളും ഇതര മതസ്ഥർ ഉൾപ്പെടെ നിരവധി നാട്ടുകാരും എത്തുന്നു. 55-60 കിലോ അരിയാണ് ഒരു ദിവസം കഞ്ഞി തയാറാക്കാൻ വേണ്ടിവരുന്നത്. ഇതിനാവശ്യമായ ഉള്ളിയും മറ്റും തൊലിച്ച് തയാറാക്കാൻ മഹല്ല് സെക്രട്ടറി എൻ.എസ്. കമാലുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം സജീവമാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള മസ്ജിദിൽ ജാതി-മത ഭേഭമന്യേ റമദാനിൽ എത്തുന്ന എല്ലാ ആളുകൾക്കും വർഷങ്ങളായി മുടക്കമില്ലാതെ കഞ്ഞി വിതരണം ചെയ്തുവരുന്നു. പടം p3 juma masjid നണ്ടൻകിഴായ ജുമാ മസ്ജിദിൽ പള്ളിക്കഞ്ഞി തയാറാക്കുന്ന രത്നാമണി p3 rathnamani രത്നാമണി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story