Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപഞ്ചായത്ത് ജീവനക്കാരനെ...

പഞ്ചായത്ത് ജീവനക്കാരനെ കൈയേറ്റം ചെയ്ത കേസിലെ പ്രതികൾക്ക് തടവും പിഴയും

text_fields
bookmark_border
മണ്ണാർക്കാട്: വിധിച്ചു. മുൻഗണന ക്രമം തെറ്റിച്ച് വീട് നിർമാണ പെർമിറ്റ് അനുവദിക്കാത്തതിനെ തുടർന്ന് അഗളി ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനെ മർദിക്കുകയും ചെരിപ്പുകൊണ്ട്​ അടിക്കുകയും മഷി കുടയുകയും ചെയ്ത കേസിലെ ആറു പ്രതികൾക്കാണ് മണ്ണാർക്കാട് സ്​പെഷൽ കോടതി ജഡ്​ജി കെ.എസ്. മധു ശിക്ഷ വിധിച്ചത്. അഗളി ജെല്ലിപ്പാറ ചോലക്കൽ പുത്തൻപുര സി.പി. ബാബു, അഗളി നറുകോട്ടിൽ ജംഷീർ, പരപുറ ശിവശങ്കരൻ, മട്ടത്തുകാട് രജനി നിവാസിൽ രാജേഷ്, ഭൂതിവഴി മണികണ്ഠൻ, മട്ടത്തുകാട് മാനൂർ വീട്ടിൽ സുധാകരൻ എന്നിവരെയാണ് ശിക്ഷിച്ചത്. ആറ്​ വകുപ്പുകളിലായി ഓരോ പ്രതിക്കും 3000 രൂപ വീതം പിഴയും അഞ്ച്​ മാസം വീതം തടവുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 55 ദിവസത്തെ അധിക തടവും കൂടി അനുഭവിക്കണം. ഈടാക്കുന്ന പിഴയിൽനിന്ന് 5000 രൂപ പരിക്കേറ്റ പഞ്ചായത്ത് ജീവനക്കാരനായ സജീഷ് കുമാറിന് നൽകാനും വിധിച്ചു. 2015 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story