Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനഷ്ടമായത്​ മാർഗദർശിയെ-...

നഷ്ടമായത്​ മാർഗദർശിയെ- ഉമ്മൻ ചാണ്ടി

text_fields
bookmark_border
പാലക്കാട്​: മാർഗദർശിയായി എന്നും കൂടെയുണ്ടായിരുന്ന നേതാവിനെയാണ്​ കെ. ശങ്കരനാരായണന്‍റെ നിര്യാണത്തോടെ നഷ്ടമായതെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫിനെ ശക്തിപ്പെടുത്തി നിലനിർത്താൻ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ശങ്കരനാരായണന്​ പകരം വെക്കാൻ മറ്റൊരു നേതാവില്ല. താൻ കൺവീനർ സ്ഥാനമൊഴിഞ്ഞ ശേഷം ശങ്കരനാരായണനാണ്​ ഏറ്റെടുത്തത്​. അതികായന്റെ ശൂന്യത- സ്പീക്കര്‍ പാലക്കാട്​: ശങ്കരനാരായണന്റെ നിര്യാണം രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഒരു അതികായന്റെ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. ഉയര്‍ന്ന മൂല്യങ്ങളുടെയും ഉന്നത ഗുണങ്ങളുടെയും മാതൃകയായിരുന്നു അദ്ദേഹം. ഗവര്‍ണറായി ഇരിക്കുമ്പോഴും സരസമായും സൗഹാർദമായും പെരുമാറിയ വ്യക്തിയാണ് ശങ്കരനാരായണനെന്നും സ്പീക്കര്‍ പറഞ്ഞു. തലയെടുപ്പുള്ള നേതാവ്​- മന്ത്രി കെ. രാധാകൃഷ്ണന്‍ പാലക്കാട്​: എല്ലാ അർഥത്തിലും തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണന്റെ ഇടപെടല്‍ സങ്കീര്‍ണ വേളകളില്‍ പോലും വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story