Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

text_fields
bookmark_border
അലനല്ലൂർ: എടത്തനാട്ടുകര യതീംഖാനക്ക്​ സമീപം പട്ടാപ്പകലുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന്​ നിസ്സാര പരിക്കേറ്റു. ചള്ളപ്പുറത്ത് ജംഷാദിന്‍റെ കാലിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. റോഡിലൂടെ എത്തിയ പന്നി യുവാക്കൾ ഇരിക്കുന്ന പനംകുല ഷെഡിന്‍റെ ഭാഗത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. യുവാക്കൾ ചിതറിയോടിയതിനാൽ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 15ഓളം യുവാക്കളാണ് ഈ സമയം ഷെഡിൽ ഉണ്ടായിരുന്നത്. പന്നി സമീപത്തെ റബ്ബർ തോട്ടത്തിലൂടെ പോയതായി ഇവർ പറഞ്ഞു. പ്രദേശത്ത് രാത്രികാലങ്ങളിൽ പന്നികളുടെ ശല്യം രൂക്ഷമാണെന്നും ഇവയെ ഉൻമൂലനം ചെയ്യാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന്​ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story