Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:34 AM IST Updated On
date_range 26 April 2022 5:34 AM ISTകെ. ശങ്കരനാരായണന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (ജോസഫ്) ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ചെയർമാനും മുൻ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ, ജില്ല പ്രസിഡൻറ് ജോബി ജോൺ, ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, പ്രജീഷ് പ്ലാക്കൽ, മോഹൻദാസ് പൊല്പുള്ളി, തോമസ് ജേക്കബ്, എൻ.പി. ചാക്കോ, വി.ഐ. രാമചന്ദ്രൻ നായർ, ബെന്നി, പി.കെ. മാധവവാര്യർ, രാജൻ വർഗീസ്, സലിം കണ്ണാടി, ടി.കെ. വത്സലൻ, ജോഷി, ഹാൻസൺ, ജോസ് പീറ്റർ, സുന്ദർരാജ്, പ്രഫ. പി.എം. മാത്യു എൻ.വി. സാബു എന്നിവർ പങ്കെടുത്തു. -------------- എൻ.സി.പി നേതാക്കൾ അന്ത്യോപചാരമർപ്പിച്ചു എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ലതികാ സുഭാഷ്, ജില്ല പ്രസിഡന്‍റ് എ. രാമസ്വാമി എന്നിവർ കെ. ശങ്കരനാരായണന്റെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു. യോഗത്തിൽ ജില്ല പ്രസിഡന്‍റ് എ. രാമസ്വാമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി പി.എ. റസാഖ് മൗലവി, സംസ്ഥാന നിർവാഹക സമിതി അംഗം ഓട്ടൂർ ഉണ്ണികൃഷ്ണൻ, ജില്ല ഭാരവാഹികളായ മോഹൻ ഐസക്ക്, കെ.എസ്. രാജഗോപാൽ, എം.എം. കബീർ, അഡ്വ. എ.കെ. മുഹമ്മദ് റാഫി, എസ്.ജെ.എൻ. നജീബ്, ബ്ലോക്ക് പ്രസിഡന്‍റ് കബീർ വെണ്ണക്കര എന്നിവർ സംസാരിച്ചു. ------------------- യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ സംസ്ഥന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് ആദരാജ്ഞലികൾ അർപ്പിച്ചു. ജില്ല പ്രസിഡൻറ് പി.എസ്. സിംപ്സൺ, സംസ്ഥാന സെക്രട്ടറി ടി.കെ. ഹെൻട്രി, ട്രഷറർ കെ. ഗോകുൽദാസ്, വൈസ് പ്രസിഡൻറ് കെ.ആർ ചന്ദ്രൻ, പി.ആർ.ഒ ഷൗക്കത്ത് എന്നിവർ പങ്കെടുത്തു. ------------------ നായർ സർവിസ് സൊസൈറ്റി ജനറൽ സെക്രട്ടറിക്കു വേണ്ടി താലൂക്ക് യൂനിയൻ പ്രസിഡൻറ് അഡ്വ. കെ.കെ. മേനോൻ, സെക്രട്ടറി എൻ. കൃഷ്ണകുമാർ, വൈസ് പ്രസിഡൻറ് എം. ദണ്ഡപാണി, എം.എസ്.എസ്.എസ് ജോയൻറ് കോഓഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story