Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:34 AM IST Updated On
date_range 26 April 2022 5:34 AM ISTകലുങ്ക് നിർമാണത്തകരാറ് ചൂണ്ടിക്കാട്ടിയ ഓവര്‍സിയര്‍ക്ക് കോണ്‍ട്രാക്ടറുടെ മര്‍ദനം
text_fieldsbookmark_border
പട്ടാമ്പി: ജില്ല പഞ്ചായത്തിൻന്‍റെ പദ്ധതിയായ ആമയൂർ-കിഴക്കേക്കര റോഡ് നവീകരണത്തിന്‍റെ ഭാഗമായുള്ള കലുങ്ക് നിർമാണത്തിലെ തകരാറ് ചൂണ്ടിക്കാട്ടിയ ഓവര്‍സിയര്‍ക്ക് കോണ്‍ട്രാക്ടറുടെ മര്‍ദനം. കൊപ്പം പഞ്ചായത്തിലെ ഓവര്‍സിയര്‍ ജീമോനാണ് മര്‍ദനമേറ്റത്. കലുങ്ക് നിർമാണത്തിലെ തകരാറ് ചൂണ്ടിക്കാട്ടിയതാണ് കോൺട്രാക്ടർ യൂസഫിനെ പ്രകോപിപ്പിച്ചത്. മുമ്പും ഇതേ കോൺട്രാക്ടറുടെ പ്രവൃത്തിയിലെ അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നെന്നും അതിന്റെ വിദ്വേഷം കാരണമാകാം മർദിച്ചതെന്നും ഓവർസിയർ പറഞ്ഞു. ജീമോനെ കൊപ്പം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പം പൊലീസ് മൊഴിയെടുത്തു. കേസിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. ഫോട്ടോ: pewptb 0254: മർദനമേറ്റ ഓവർസിയർ ജീമോൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
