Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:51 AM IST Updated On
date_range 25 April 2022 5:51 AM ISTയുവതിയെ നടുറോഡിൽ മാനഭംഗപ്പെടുത്താൻ ശ്രമം; നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
പട്ടാമ്പി: യുവതിയെ നടുറോഡിൽ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹംസയാണ് (33) അറസ്റ്റിലായത്. ഈ മാസം ഏഴിന് വല്ലപ്പുഴയിൽ സ്കൂട്ടറിൽ വന്നിരുന്ന യുവതിയെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതി മാനഭംഗം ചെയ്യാൻ ശ്രമിച്ചത്. സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഹംസ മുമ്പ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെപീഡിപ്പിച്ചതിന് ഒറ്റപ്പാലം സ്റ്റേഷനിലും കാർ തീവെച്ച് നശിപ്പിച്ചതിന് ചെർപ്പുളശ്ശേരി സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. ഭാര്യയെ പീഡിപ്പിച്ചതിനും ചെർപ്പുളശ്ശേരി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ ഹംസക്കെതിരെ രണ്ട് അടിപിടി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
