Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:48 AM IST Updated On
date_range 25 April 2022 5:48 AM ISTകൊടിക്കാട്ട്കാവ് ക്ഷേത്രത്തിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു
text_fieldsbookmark_border
വടക്കഞ്ചേരി: വടക്കഞ്ചേരി കൊടിക്കാട്ട്കാവ് ക്ഷേത്രത്തിൽ പട്ടാപ്പകൽ നടന്ന മോഷണത്തിൽ ഏഴ് പവൻ സ്വർണം കവർന്നു. നായർത്തറയിലുള്ള ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിനകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച ദേവിക്ക് ചാർത്താനുള്ള ആഭരണങ്ങളാണ് മോഷണം പോയത്. വഴിപാട് കൗണ്ടറിന്‍റെ വാതിലും, അകത്തെ റൂമിന്‍റെ വാതിലും തകർത്താണ് മോഷണം. ക്ഷേത്രത്തിന് സമീപത്തെ പൂട്ടികിടക്കുന്ന വീട്ടിലും മോഷണശ്രമം നടന്നു. ശനിയാഴ്ച പകൽ ഒന്നേമുക്കാലിനാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി യിൽ നിന്ന് വ്യക്തമായി. സി.സി.ടി.വി യിൽ മോഷ്ടാവിന്‍റെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. മോഷണം പോയ ആഭരണങ്ങൾ സൂക്ഷിച്ച അലമാരക്കകത്ത് 6000 രൂപ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story